Home> Sports
Advertisement

IND vs PAK CWG 2022 : കോമൺവെൽത്തിൽ വനിതകളുടെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം; എപ്പോൾ എവിടെ എങ്ങനെ ലൈവായി കാണാം?

India Women vs Pakistan Women Cricket Live Streaming : ഇന്ന് ജൂലൈ 31ന് ഇന്ത്യൻ പ്രദേശിക സമയം വൈകിട്ട് 3.30നാണ് എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് മത്സരം. മഴ മുലം മത്സരം വൈകിയെ തുടങ്ങു.

IND vs PAK CWG 2022 : കോമൺവെൽത്തിൽ വനിതകളുടെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം; എപ്പോൾ എവിടെ എങ്ങനെ ലൈവായി കാണാം?

ഏത് കായിക ഇനമാണെങ്കിലും ഇന്ത്യയും പാകിസ്ഥാനും നേർക്കുനേരെത്തുമ്പോൾ അതൊരു യുദ്ധമായിരിക്കും. ഇത്തവണ ആ യുദ്ധം അരങ്ങേറുന്നത് ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെച്ചാണ്. ഹർമൻപ്രീത് കൗർ നേതൃത്വത്തിൽ എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുന്ന ഇന്ത്യൻ വനിതാ സംഘം ബിസ്മാഹ് മഹറൂഫ് ക്യാപ്റ്റനായ പാകിസ്ഥാനെയാണ്. വൈകിട്ട് 4.30നാണ് മത്സരം

കോമൺവെൽത്ത് ഗെയിംസിലെ ആദ്യ മത്സരത്തിൽ തോറ്റാണ് ഇരു ടീമും നേർക്കുനേരെത്തുന്നത്. ഇന്ത്യയാകട്ടെ ശക്തരായ ഓസ്ട്രേലിയയോട് മൂന്ന് വിക്കറ്റിന് തോറ്റാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിന് ഇന്ന് ഇറങ്ങുന്നത്. ബാർബാഡോസ് വിമണിനോട് 15 റൺസിന് തോറ്റാണ് പാകിസ്ഥാന്റെ എഡ്ജ്ബാസ്റ്റണിൽ ഇറങ്ങുന്നത്. 

ALSO READ : Commonwealth Games 2022: കോമൺവെൽത്ത് ഗെയിംസിൽ ആദ്യ മെഡല്‍ നേട്ടം; ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാർഗറിന് വെള്ളി

CWG 2022 ഇന്ത്യ-പാക് മത്സരം

ഇന്ന് ജൂലൈ 31ന് ഇന്ത്യൻ പ്രദേശിക സമയം വൈകിട്ട് 3.30നാണ് എഡ്ജ്ബാസ്റ്റണിൽ വെച്ചാണ് മത്സരം. മഴ മുലം മത്സരം വൈകിയെ തുടങ്ങു. സോണിക്കാണ് കോമൺവെൽത്ത് മത്സരങ്ങളുടെ സംപ്രേഷണ അവകാശമുള്ളത്. സോണിയുടെ കായിക ചാനലുകളിൽ ടിവിയിലൂടെ മത്സരം കാണാൻ സാധിക്കുന്നതാണ്. സോണി ലിവ് ആപ്പിലൂടെ ലൈവായി മത്സരം ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്. 

ഇന്ത്യൻ ടീം - ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, താനിയ ഭാട്ടിയ, യസ്തിക ഭാട്ടിയ, ഹർലീൻ ഡിയോൾ, രാജേശ്വരി ഗയക്ക്വാദ്, സബ്ബിനേനി മേഘന, സ്നേഹ് റാണാ, ജെമിമാഹ് റോഡ്രിഗ്രെസ്, ദീപ്തി ശർമ, മേഘന സിങ്, രേണുക സിങ്, പൂജ വസ്ത്രകാർ, ഷിഫാലി വെർമ്മ, രാധ യാദവ്.

പാകിസ്ഥാൻ സംഘം - ബിസ്മാഹ് മെഹറൂഫ്, മൂബീന അലി, അനാം അമിൻ, ഐമാൻ അൻവർ, ഡയാന ബെയ്ഗ്, നിഡാ ധാർ, ഗുൾ ഫിറോസാ, തുബാ ഹസ്സൻ, കൈനത് ഇംതിയാസ്, സാദിയ ഇക്ബാൽസ, ഇറാം ജാവേദ്, ഐഷാ നസീം, അലിയ റിയാസ്, ഫാതിമ സനാ, ഒമൈമാ സൊഹാലി

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Read More