ഹൈദരാബാദ്: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം. 216 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 2-1ന് പരമ്പര സ്വന്തമാക്കി. നൂറ്റിയേഴ് പന്തുകള്‍ ശേഷിക്കേയാണ് ഇന്ത്യ വിജയം കണ്ടത്.
ശിഖര്‍ ധവാന്റെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 215 റണ്‍സിന് പുറത്താവുകയായിരുന്നു.