Home> Sports
Advertisement

Ind W vs Ban W: വീണ്ടും മിന്നിത്തിളങ്ങി മിന്നുമണി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

Ind W vs Ban W 2nd T20: 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങിയ മിന്നുമണി 2 വിക്കറ്റുകൾ സ്വന്തമാക്കി.

Ind W vs Ban W: വീണ്ടും മിന്നിത്തിളങ്ങി മിന്നുമണി; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ധാക്ക: ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 96 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് വനിതകള്‍ക്ക് 87 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. ആദ്യ മത്സരത്തിന് സമാനമായി ഇന്നും മലയാളി താരം മിന്നുമണി മിന്നിത്തിളങ്ങിയ കാഴ്ചയാണ് കാണാനായത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. മോശമല്ലാത്ത തുടക്കമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. 19 റണ്‍സ് നേടിയ ഷവാലി വര്‍മ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അമന്‍ജോത് കൗര്‍ 14ഉം സ്മൃതി മന്ദാന 13 ഉം റണ്‍സ് നേടി. ഷഫാലി വര്‍മ്മയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ മിന്നുമണി 3 പന്തില്‍ 5 റണ്‍സുമായി പുറത്താകാതെ നിന്നു.

ALSO READ: ഇന്ത്യയ്ക്ക് ഇനി കരീബിയൻ 'ടെസ്റ്റ്'; പരമ്പരയ്ക്ക് നാളെ തുടക്കം, എപ്പോൾ, എവിടെ കാണാം?

മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍മാരായ ഷമീമ സുല്‍ത്താന (5), ഷാതി റാണി ബര്‍മന്‍ (5) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായി. ഇന്ത്യന്‍ ബൗളര്‍മാരുടെ അച്ചടക്കമുള്ള ബൗളിംഗ് പ്രകടനത്തിന് മുന്നില്‍ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ബംഗ്ലാദേശ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 8-ാം ഓവറില്‍ 4-ാം വിക്കറ്റ് കൂടി വീണതോടെ ബംഗ്ലാദേശ് അപകടം മണത്തു. 5-ാം വിക്കറ്റില്‍ ഷോര്‍ന അക്തറും ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും കൂട്ടിച്ചേര്‍ത്ത 34 റണ്‍സ് ബംഗ്ലാദേശിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ വീണത് ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കി. 

അവസാന ഓവറില്‍ 10 റണ്‍സാണ് ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ഷഫാലി വര്‍മ്മയുടെ ഗംഭീര ബൗളിംഗ് കണ്ട 20-ാം ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പെടെ 4 വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 3 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഷഫാലി വര്‍മ്മ 3 വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. ബംഗ്ലാദേശ് നിരയില്‍ നിഗര്‍ സുല്‍ത്താനയ്ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. 55 പന്തുകള്‍ നേരിട്ട സുല്‍ത്താന 2 ബൗണ്ടറികള്‍ സഹിതം 38 റണ്‍സ് നേടിയാണ് പുറത്തായത്. സുല്‍ത്താനയ്ക്ക് ഒഴികെ ബംഗ്ലാദേശ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയ ഇന്ത്യ 2-0ന് മുന്നിലെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More