Home> Sports
Advertisement

മൂന്നാം ഏകദിനം: പരമ്പര നേടാന്‍ ഇന്ത്യക്ക് വിജയം അനിവാര്യം

മൂന്നാം ഏകദിനം:  പരമ്പര നേടാന്‍ ഇന്ത്യക്ക് വിജയം അനിവാര്യം

വിശാഖപട്ടണം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതൽ വിശാഖപട്ടണത്ത് നടക്കും. പരമ്പര നിലനിര്‍ത്താന്‍ ഇന്ന് ഇന്ത്യക്ക് വിജയിച്ചേ മതിയാകൂ. ഇരുടീമുകളും ഓരോ ജയവുമായി  ഒപ്പത്തിനൊപ്പം ആണിപ്പോൾ. മൊഹാലിയിലെ തകർപ്പൻ  വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ടീമും.

പരുക്കിൽ നിന്ന് മോചിതനായ ഏഞ്ചലോ മാത്യൂസ് കളിക്കുമെന്നത് ലങ്കയ്ക്കും ആശ്വാസം നല്‍കുന്നു. മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. പരിശീലനത്തിന് ഇറങ്ങാതിരുന്ന വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്താനിടയുണ്ട്. ആദ്യ ഏകദിനത്തില്‍ സന്ദര്‍ശകരായ ലങ്ക എഴ് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ 141 റണ്‍സിന് ജയിച്ചു. നേരത്തെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യ ഒരു മത്സരം ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയിലാകുകയായിരുന്നു. 

Read More