Home> Sports
Advertisement

IND vs NZ : കിവീസിന്റെ ചിറകരിഞ്ഞ് പരമ്പര തൂത്തുവാരി ഇന്ത്യ; ഇൻഡോറിൽ ഇന്ത്യക്ക് 90 റൺസ് ജയം

India vs New Zealand മൂന്ന് മത്സരങ്ങളുടെ പരമ്പ ഇന്ത്യ 3-0ത്തിന് തൂത്തുവാരി

IND vs NZ : കിവീസിന്റെ ചിറകരിഞ്ഞ് പരമ്പര തൂത്തുവാരി ഇന്ത്യ; ഇൻഡോറിൽ ഇന്ത്യക്ക് 90 റൺസ് ജയം

ഇൻഡോർ : ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് പരമ്പര തുത്തൂവാരി ഇന്ത്യ. ആതിഥേയരായ ഇന്ത്യ ഉയർത്തിയ 386 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാൻഡിന്റെ ഇന്നിങ്സ് 295ൽ അവസാനിക്കുകയായിരുന്നു. ഇന്ത്യയുടെ ഓപ്പണിങ് താരങ്ങളായ ക്യാപ്റ്റൻ രോഹിത് ശർമ0യുടെയും ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി ഇന്നിങ്സാണ് കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം ഒരുക്കാൻ സാധിച്ചത്. ഇരുവരും ചേർന്ന് 26 ഓവറിൽ 212 റൺസിന്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. രോഹിത്തിന്റെ ഏകദിന കരിയറിലെ 30-ാം സെഞ്ചുറി നേട്ടമാണിത്. 83 പന്തിലാണ് ഇന്ത്യൻ ടീമിന്റെ നായകൻ തന്റെ സെഞ്ചുറി നേടുന്നത്. സെഞ്ചുറി നേട്ടത്തി. ഓസ്ട്രേലിയൻ ടീമിന്റെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്തി.

പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറി നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ താരം ഇരട്ട സെഞ്ചുറി നേടുകയും ചെയ്തു. 72 പന്തിലാണ് ഗിൽ തന്റെ നൂറ് റൺസ് നേടുന്നത്. കൂടാതെ രോഹിത്തും ഗില്ലും ചേർന്ന് നേടിയ 212 റൺസ് കൂട്ടുകെട്ട് ഇന്ത്യൻ താരങ്ങളുടെ അഞ്ചാമത്തെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും കൂടിയാണിത്. ശിഖർ ധവാനൊപ്പം രോഹിത് 2018 പാകിസ്ഥാനെതിരെ നേടിയ 210 റൺസെന്ന ഓപ്പണിങ് പാർട്ട്ണെർഷിപ്പാണ് ഇന്ത്യൻ നായകനും ഗില്ലും ചേർന്ന് മറികടന്നത്. മധ്യനിര താരങ്ങൾ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ ഉപനായകൻ ഹാർദിക് പാണ്ഡ്യ ടീമിന്റെ സ്കോർ 400ന്റെ അരികിലേക്ക് നയിച്ചു. പാണ്ഡ്യ 38 പന്തിൽ 54 റൺസ് സ്വന്തമാക്കുകയും ചെയ്തു. ന്യൂസിലാൻഡിനായി ജേക്കബ് ഡഫിയും ബ്ലെയർ തിക്കിനെർ മൂന്ന് വീതം വിക്കറ്റുകൾ സ്വന്തമാക്കി.

ALSO READ : KL Rahul-Athiya Shetty Wedding : 'നീയേകിയ പ്രകാശത്തിൽ എങ്ങനെ പ്രണയിക്കണമെന്ന് ഞാൻ പഠിച്ചു'; വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കെ.രാഹുലും അതിയ ഷെട്ടിയും

റായിപൂരിലെ പോലെ വേഗത്തിൽ ന്യൂസിലാൻഡിന്റെ ഇന്നിങ്സ് അവസാനിപ്പിക്കാൻ ഇന്ത്യക്ക് ഇൻഡോറിൽ സാധിച്ചില്ല. ഓപ്പണർ ഡെവോൺ കോൺവെയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യയുടെ വിജയലക്ഷ്യം 100 റൺസിൽ താഴെയെത്തിയത്. 100 പന്തിൽ 12 ഫോറും 8 സിക്സിറുമായി 138 റൺസെടുത്താണ് കോൺവെ പുറത്തായത്. കോൺവെയ്ക്ക് പുറമെ മറ്റൊരു താരവും കിവീസിന് വേണ്ടി പ്രതിരോധിക്കാവുന്ന പ്രകടനം പുറത്തെടുത്തില്ല. ഇന്ത്യക്കായി ഷാർദുൽ താക്കൂറും കുൽദീപ് യാദവും മൂന്ന് വിക്കറ്റുകൾ വീതം നേടി. യുസ്വന്ദ്ര ചഹൽ രണ്ടും പാണ്ഡ്യയും ഉമ്രാൻ മാലിക്കും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് ഇനി മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയാണുള്ളത്. ജനുവരി 27, 29, ഫെബ്രുവരി ഒന്ന് എന്നിങ്ങിനെയാണ് മൂന്ന് മത്സരങ്ങളുടെ സംഘടിപ്പിക്കുക. യഥാക്രമം റാഞ്ചി, ലഖ്നൌ, അഹമ്മദബാദ് എന്നീ നഗരങ്ങൾ ടി20 പരമ്പരയ്ക്ക് വേദിയാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More