Home> Sports
Advertisement

India vs England 2nd Test: നിലയുറപ്പിച്ച് റൂട്ട്; ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സ് എന്ന നിലയില്‍

ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364 റണ്‍സിനേക്കാള്‍ 245 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്.

India vs England 2nd Test: നിലയുറപ്പിച്ച് റൂട്ട്; ഇംഗ്ലണ്ട് മൂന്നിന് 119 റണ്‍സ് എന്ന നിലയില്‍

ലോര്‍ഡ്‌സ്:  ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(Lords Cricket Test) ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364 റണ്‍സിന് മറുപടിയായി England പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് എന്ന നിലയിലാണ്. 48 റണ്‍സുമായി ക്യാപ്റ്റന്‍ ജോ റൂട്ടും(Joe Root) ആറ് റണ്‍സുമായി ജോണി ബെയര്‍‌സ്റ്റോയുമാണ്(Johnny Bairstow) ക്രീസില്‍. 

ഇന്ത്യയുടെ 364 റണ്‍സ് എന്ന സ്കോറിനേക്കാള്‍ 245 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട്. റോറി ജോസഫ് ബെണ്‍സ്(49), ഡൊമിനിക് സിബ്ലി(11), ഹസീബ് ഹമീദ് (0) എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി Muhammed Siraj രണ്ടും Muhammed Shami ഒരു വിക്കറ്റും വീഴ്ത്തി. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സെത്തിയപ്പോഴേക്കും ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. സിബ്ലിയെ(11) രാഹുലിൻ്റെ കൈകളിലെത്തിച്ച്‌ സിറാജാണ് ആദ്യ ബ്രേക്ക് ത്രൂ ഇന്ത്യക്ക് സമ്മാനിച്ചത്. തോട്ടടുത്ത പന്തില്‍ ഹസീബ് ഹമീദിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി സിറാജ് ഇംഗ്ലണ്ടിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. 

Also Read: ലോർഡ്സിൽ ആധിപത്യം സൃഷ്ടിച്ച് ഇന്ത്യ, KL രാഹുലിന് സെഞ്ചുറി

മൂന്നാം വിക്കറ്റില്‍  റോറി ബേണ്‍സ് - ജോ റൂട്ട് സഖ്യം മൂന്നാം വിക്കറ്റില്‍ 85 റണ്‍സിൻ്റെ കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിനെ തക‌ർച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. 136 പന്തില്‍ നിന്ന് ഏഴു ഫോറടക്കം 49 റണ്‍സാണ് ബേണ്‍സ് നേടിയത്. ബേണ്‍സിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

Also Read: ലോഡ്സില്‍ ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം

രണ്ടാം ദിനം മൂന്ന് വിക്കറ്റിന് 276 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ ജെയിംസ് ആന്‍ഡേഴ്സനാണ് 364 റണ്‍സില്‍ ഒതുക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി  ജെയിംസ് ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. സെഞ്ച്വറി നേടിയ KL Rahul ആണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 250 പന്തില്‍ നിന്ന് ഒരു സിക്‌സും 12 ഫോറുമടക്കം 129 റണ്‍സെടുത്ത രാഹുലിനെ ഒലെ റോബിന്‍സനാണ് പുറത്താക്കിയത്. 

രോഹിത് ശര്‍മ 145 പന്തുകള്‍ നിന്ന് 83 റണ്‍സെടുത്തു. രോഹിത്തും രാഹുലും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിൻ്റെ നട്ടെല്ല്. 126 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. നായകൻ Virat Kohli 103 പന്തുകള്‍ നേരിട്ട് 42 റണ്‍സെടുത്തു. രണ്ടാം ദിനം കെ.എല്‍ രാഹുലും അജിങ്ക്യ രഹാനെയുമാണ് (1) തുടക്കത്തില്‍ പുറത്തായത്. പിന്നാലെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഋഷഭ് പന്ത് - രവീന്ദ്ര ജഡേജ സഖ്യം 49 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു. . 58 പന്തില്‍ നിന്ന് അഞ്ചു ഫോറടക്കം 37 റണ്‍സെടുത്ത പന്തിനെ പുറത്താക്കി മാര്‍ക്ക് വുഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ മോയിന്‍ അലി മുഹമ്മദ് ഷമിയെയും (0) മടക്കി.

രവീന്ദ്ര ജഡേജ 120 പന്തുകള്‍ നേരിട്ട് 40 റണ്‍സെടുത്തു. ഇഷാന്ത് ശര്‍മ (8), ജസ്പ്രീത് ബുംറ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ആൻഡേഴ്സണിന് പുറമേ ഒലെ റോണിന്‍സണും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതവും മോയിൻ അലി ഒരു വിക്കറ്റും വീഴ്ത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More