Home> Sports
Advertisement

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്; ജയം ആവർത്തിക്കാൻ ഇന്ത്യ

ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ അനിഷേധ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിന് ഇറങ്ങും. പല്ലെക്കിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന്; ജയം ആവർത്തിക്കാൻ ഇന്ത്യ

കാൻഡി: ഒന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ അനിഷേധ്യ വിജയത്തിൻ്റെ ആത്മവിശ്വാസത്തോടെ ടീം ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിന് ഇറങ്ങും. പല്ലെക്കിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. 

ദാംബുള്ളയിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയ്ക്കെതിരെ കാണികൾ രോഷാകുലരായിരുന്നു. ഇന്ത്യയുമായുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലും ശ്രീലങ്ക വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിനാൽ, കനത്ത സമ്മർദ്ദത്തിലാണ് ശ്രീലങ്കൻ ടീം. 

ഇന്ത്യൻ ടീമിൽ മാറ്റമുണ്ടാകില്ലെന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി അറിയിച്ചു. ക്യാപ്റ്റൻ ഉപുൽ തരംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്കൻ ടീം ഇറങ്ങുക. കുശാൽ മെൻഡിസ്, ഡിക്ക് വെല്ല, ഗുണതിലക തുടങ്ങിയവർ ടീമിൻ്റെ രക്ഷയ്ക്കെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കൻ ആരാധകർ. 

Read More