Home> Sports
Advertisement

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്‌: പ്രതീക്ഷകളുമായി ഇന്ത്യ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച സ്‌കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോയിൽ തുടക്കമാകും. എമിറേറ്റ്‌സ് അരീന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 21 ഇന്ത്യൻ താരങ്ങളാണ് മത്സരിക്കുന്നത്.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്‌: പ്രതീക്ഷകളുമായി ഇന്ത്യ

ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച സ്‌കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോയിൽ തുടക്കമാകും. എമിറേറ്റ്‌സ് അരീന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 21 ഇന്ത്യൻ താരങ്ങളാണ് മത്സരിക്കുന്നത്. 

ലോക ബാഡ്മിന്റണിൽ സ്വർണം നേടുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഗ്ലാസ്‌ഗോയിൽ എത്തിയിരിക്കുന്നത്. 

ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിലും ഇൻഡൊനീഷ്യൻ ഓപ്പണിലും കിരീടം നേടിയ ഇന്ത്യയുടെ കെ. ശ്രീകാന്ത് മികച്ച ഫോമിലാണ്. പുരുഷ സിംഗിൾസിൽ കെ. ശ്രീകാന്ത്, അജയ് ജയറാം, ബി. സായ് പ്രണീത് എന്നിവരും വനിതാ സിംഗിൾസിൽ പി.വി സിന്ധു, സൈന നേവാൾ എന്നിവരും സീഡ് ചെയ്യപ്പെട്ടിട്ടുണ്ട്. 

ആദ്യ മത്സരത്തിൽ ശ്രീകാന്ത് റഷ്യയുടെ സെർജി സിറാന്റിനെ നേരിടും. പുരുഷ വിഭാഗത്തിൽ ഈ സീസണിൽ ആറു ലോകകിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യയുടെ പ്രതീക്ഷ വാനോളമാണ്. സായ് പ്രണീത്, അജയ് പ്രണീത് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 

വനിതകളിലും പോരാട്ടം തീ പാറും. ഒളിംപിക്സിൽ ഇന്ത്യൻ താരം പി.വി സിന്ധുവിനെ തകർത്ത് സ്വർണം നേടിയ സ്പെയിനിന്റെ കരോലിന മാരിൻ പരിക്കിന് ശേഷം ഫോം വീണ്ടെടുത്തതിന്റെ ആത്മവിശ്വാസത്തിലാണ്. ജപ്പാന്റെ ആകാൻ യാമാഗുച്ചി, ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യുൻ എന്നിവരാണ് കരോലിന മാരീന് പുറമെ സിന്ധുവിന് മുന്നിലുള്ളത്. 

സിന്ധുവും സൈനയും ഇന്ത്യയുടെ മെഡൽ പ്രതീക്ഷ നിലനിർത്തുന്ന താരങ്ങളാണ്. 

വനിതാ സിംഗിൾസിൽ സൈന നെഹ്വാൾ 2015 ൽ നേടിയ വെള്ളിയാണ് ലോക ബാഡ്‌മിന്റണിലെ ഇന്ത്യയുടെ മികച്ച പ്രകടനം. 2013 ലും 2014 ലും പി.വി സിന്ധു വെങ്കലം നേടിയിരുന്നു. 

Read More