Home> Sports
Advertisement

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

രോഹിത് ശര്‍മ്മ ,കെ എല്‍ രാഹുല്‍ എന്നിവര്‍ സെഞ്ച്വറി നേടുകയും കുല്‍ദീപ് യാദവ് ഹാട്രിക് സ്വന്തമാക്കുകയും ചെയ്ത മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 107 റണ്‍സിനാണ് കീഴടക്കിയത്.

വിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

രോഹിത് ശര്‍മ്മ ,കെ എല്‍ രാഹുല്‍ എന്നിവര്‍ സെഞ്ച്വറി നേടുകയും കുല്‍ദീപ് യാദവ് ഹാട്രിക് സ്വന്തമാക്കുകയും ചെയ്ത മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ 107 റണ്‍സിനാണ് കീഴടക്കിയത്. 

ഇന്ത്യ ഉയര്‍ത്തിയ 387 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് ഇന്നിംഗ്സ് 43.3 ഓവറില്‍ 280 റണ്‍സിന് അവസാനിക്കുകയായിരുന്നു. 
മുപ്പത്തി മൂന്നാമത്തെ ഓവറിന്‍റെ അവസാനത്തെ മൂന്ന് പന്തുകളില്‍ ഷായ് ഹോപ്പ് ,ജെയ്സന്‍ ഹോള്‍ഡര്‍, അല്സാരി ജോസഫ്‌ എന്നിവരെ പുറത്താക്കി സ്പിന്നര്‍ കുല്‍ദീപ് യാദവ് അന്താരാഷ്ട്ര മത്സരത്തില്‍ ഏകദിനത്തില്‍ രണ്ട് ഹാട്രിക്ക് നേടുന്ന ആദ്യഇന്ത്യക്കാരനായി.
2017 ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രെലിയക്കെതിരെയും കുല്‍ദീപ് ഹാട്രിക് നേടിയിരുന്നു.ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസിന്‍റെ തുടക്കവും മോശമായിരുന്നില്ല.

മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ വിന്‍ഡീസ് മദ്യനിരയിലെ ബാറ്റ്സ്മാന്‍ മാരെ ഇന്ത്യന്‍ ബൗളര്‍ മാര്‍ അനുവദിച്ചില്ല.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 387 റണ്‍സ് നേടിയത്. 
ഇരട്ട സെഞ്ചുറി കൂട്ടുകട്ടുമായി രോഹിത് ശര്‍മ്മ ,കെ എല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യയ്ക്ക് നല്‍കിയ തുടക്കം മദ്യനിരയിലെ ഋഷഭ് പന്തും ശ്രേയസ് അയ്യരും ചേര്‍ന്ന് നില നിര്‍ത്തുകയായിരുന്നു.

ഇരുവരും നാലാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ബാറ്റിങ്ങിലും ബൗളിങ്ങിലും നടത്തിയ മികച്ച പ്രകടനത്താല്‍ വിജയം നേടിയ ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് പകരം വീട്ടുകയും ചെയ്തു. 
ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

Read More