Home> Sports
Advertisement

ഇന്ത്യ-ഓസീസ് മൂന്നാമങ്കം നാളെ; ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നമാത്തെ മത്സരത്തിലും വിജയം നിലനിര്‍ത്താനുള്ള ലക്ഷ്യവുമായി ഇന്ത്യ നാളെ ഇന്‍ഡോറില്‍ ഇറങ്ങും. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍, ആദ്യ രണ്ടു കളികളില്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഈ തവണയും അത് തുടരാനാകുമോ എന്ന ച്ടോഹ്യം ബാക്കിയാകുന്നു. .

ഇന്ത്യ-ഓസീസ് മൂന്നാമങ്കം നാളെ; ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തം

ഇന്‍ഡോര്‍: ഓസ്ട്രേലിയയ്ക്കെതിരെ മൂന്നമാത്തെ മത്സരത്തിലും വിജയം നിലനിര്‍ത്താനുള്ള ലക്ഷ്യവുമായി ഇന്ത്യ നാളെ ഇന്‍ഡോറില്‍ ഇറങ്ങും. ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍, ആദ്യ രണ്ടു കളികളില്‍ ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഈ തവണയും അത് തുടരാനാകുമോ എന്ന ച്ടോഹ്യം ബാക്കിയാകുന്നു.  .

എന്നാല്‍,  ക്യൂറേറ്റർ സാമന്ദർ സിങ് ചൗഹാൻ ആത്മവിശ്വാസത്തിലാണ്. ബാറ്റിങ് പിച്ചാണെങ്കിലും റിസ്റ്റ് സ്പിന്നർമാരായ കുൽദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും ഇവിടെ തിളങ്ങാൻ സാധിക്കും. അവരുടെ പന്തുകൾ ഈ പിച്ചിലും ബാറ്റ്സ്മാന്മാരെ വട്ടം കറക്കുമെന്നും ചൗഹാൻ പറഞ്ഞു. ‌മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ച കറുത്ത മണ്ണാണ് പിച്ചിൽ ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കാലാവസ്ഥയിൽ ഉണങ്ങി വിണ്ടുപൊട്ടുകയോ വരണ്ടു പോവുകയോ ഇല്ല. റിസ്റ്റ് സ്പിന്നർമാർക്കു നല്ല ടേൺ ലഭിക്കുകയും ചെയ്യുമെന്നും ചൗഹാൻ കൂട്ടിച്ചേര്‍ത്തു.  

ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ പേടിസ്വപ്‌നമായി മാറി. സ്പിന്നിനു അനുകൂലമായ പിച്ചാണ് ക്യൂറേറ്റർ ഒരുക്കുന്നതെങ്കില്‍ വീണ്ടും ഇവര്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുകയും മൂന്നാം ഏകദിനം അനുകൂലമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരം മഴ തടസപ്പെട്ട് 21 ഓവറായി കുറച്ച മത്സരം 26 റണ്‍സിന് ജയിച്ച ഇന്ത്യയ്ക്ക് രണ്ടാം മത്സരം 50 റണ്‍സിനും ജയിക്കാനായി. മത്സരത്തില്‍ ചൈനാമാന്‍ കുല്‍ദീപ് യാദവ് ഹാട്രിക്കും നേടി.

Read More