Home> Sports
Advertisement

ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയവും പരമ്പരയും; ബോര്‍ഡര്‍–ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചു

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടി ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര വിജയമാണിത്. എട്ട് വിക്കറ്റിനാണ് ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചത്. രഹാനെ നായകനായ ആദ്യ ടെസ്റ്റാണിത്.

ധര്‍മശാല ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയവും പരമ്പരയും; ബോര്‍ഡര്‍–ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചു

ധര്‍മശാല: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് നേടി ബോർഡർ-ഗവാസ്കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം ടെസ്റ്റ് പരമ്പര വിജയമാണിത്. എട്ട് വിക്കറ്റിനാണ് ഇന്ത്യ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി തിരിച്ചു പിടിച്ചത്. രഹാനെ നായകനായ ആദ്യ ടെസ്റ്റാണിത്.

ജയിക്കാന്‍ 106 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 23.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറി കടന്നത്. രാഹുൽ 51 റൺസും രഹാനെ 38 റൺസുമെടുത്ത് പുറത്താകാതെ നിന്നു.

വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എന്ന നിലയിലാണ് നാലാം ദിനത്തിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 46ൽ വച്ച് ഇന്ത്യക്ക് മുരളി വിജയിയെയും (എട്ട്) പൂജാരെയും (പൂജ്യം) നഷ്ടമായെങ്കിലും പിന്നീട് രാഹുലും ക്യാപ്റ്റൻ രാഹനെയും ചേർന്ന് ഇന്ത്യയെ ഉച്ചഭക്ഷണത്തിനു മുമ്പുതന്നെ വിജയത്തിൽ എത്തിക്കുകയായിരുന്നു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 9.5 ഓവറിൽ ഇരുവരും ചേർന്നു നേടിയത് 60 റൺസ്. 

Read More