Home> Sports
Advertisement

ധോണി, അത് വെറുമൊരു പേരല്ല; പിറന്നാള്‍ സമ്മാനവുമായി ഐസിസി!

ലോകകപ്പ്‌ മത്സരങ്ങളുടെ ചൂടിലാണ് ക്രിക്കറ്റ് ആരാധകരെങ്കിലും മിസ്റ്റര്‍ കൂള്‍ ധോണിയുടെ പിറന്നാള്‍ ആരെങ്കിലും മറക്കുവോ?

 ധോണി, അത് വെറുമൊരു പേരല്ല; പിറന്നാള്‍ സമ്മാനവുമായി ഐസിസി!

ലോകകപ്പ്‌ മത്സരങ്ങളുടെ ചൂടിലാണ് ക്രിക്കറ്റ് ആരാധകരെങ്കിലും മിസ്റ്റര്‍ കൂള്‍ ധോണിയുടെ പിറന്നാള്‍ ആരെങ്കിലും മറക്കുവോ?

അതെ, നാളെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മുപ്പത്തിയെട്ടാം ജന്മദിന൦.

പിറന്നാളിനോടനുബന്ധിച്ച് താരത്തെക്കുറിച്ച് ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 

ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഗ്രൗണ്ടിലെ ധോണിയുടെ ചില മികച്ച നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. 

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവര്‍ ധോണിയെ പറ്റിയുള്ള തങ്ങളുടെ ഓര്‍മ്മകള്‍ വീഡിയോയില്‍ പങ്കുവച്ചിട്ടുണ്ട്. 

ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ‍്‍ലി, ജസ്പ്രിത് ബുംറ എന്നിവരും വീഡിയോയില്‍ പ്രത്യക്ഷപെടുന്നു.

Read More