Home> Sports
Advertisement

ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനും മുഹമ്മദ് ഷമിയും തിരിച്ചെത്തി

ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് വിരാട് കൊഹ്‌ലിയാണ് നയിക്കുന്നത്. ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തി. പരിക്ക് മാറി തിരിച്ചെത്തിയ മുഹമ്മദ് ഷമിയേയും മനീഷ് പാണ്ഡ്യയെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനും മുഹമ്മദ് ഷമിയും തിരിച്ചെത്തി

ന്യുഡല്‍ഹി : ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ചംഗ ടീമിനെയാണ് വിരാട് കൊഹ്‌ലിയാണ് നയിക്കുന്നത്. ഓപ്പണര്‍മാരായ രോഹിത്ത് ശര്‍മ്മയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തി. പരിക്ക് മാറി തിരിച്ചെത്തിയ മുഹമ്മദ് ഷമിയേയും മനീഷ് പാണ്ഡ്യയെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ഡൽഹിയിൽ ചേർന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. വിരാട് കോഹ്‍ലി നയിക്കുന്ന 15 അംഗ ടീമിൽ ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല. അടുത്തമാസം ഒന്നു മുതൽ പതിനെട്ടു വരെ ഇംഗ്ലണ്ടിൽ വച്ചാണ് ടൂര്‍ണമെന്റ്. ഐപിഎല്ലില്‍ കളിക്കുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്.

മൂന്നാം സ്പിന്നര്‍ വിഷയവും അധിക ബാറ്റ്‌സ്മാനും ചര്‍ച്ചയാകുമോ എന്ന കാര്യം പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഋഷഭ് പന്തിന്റെ പേര് ചര്‍ച്ച ചെയ്‌തെങ്കിലും അജിങ്ക്യാ രഹാനേയെ അധിക ബാറ്റ്‌സ്മാനായി ഉള്‍പ്പെടുത്തി.

ടീം. വിരാട് കോഹ്‌ലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, അജിങ്ക്യാ രഹാനേ, മനീഷ് പാണ്ഡേ, എംഎസ് ധോനി (വിക്കറ്റ് കീപ്പര്‍), യുവരാജ് സിംഗ്, കേദാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ വിഹിതം പകുതിയായി വെട്ടിക്കുറയ്ക്കുകയും ലോകക്രിക്കറ്റ് നടത്തിപ്പിൽ ഇന്ത്യയുടെ അധികാരങ്ങൾക്കു കടിഞ്ഞാണിടുകയും ചെയ്തതാണ് ഐസിസിയുമായി ഇന്ത്യൻ ബോർഡ് ഇടയാനിടയാക്കിയത്.  

 

 

ചാമ്പ്യന്‍സ് ട്രോഫി ബഹിഷ്‌ക്കരിക്കുമെന്ന് ഭീഷണി വരെ ബിസിസിഐ മുഴക്കിയിരുന്നു. ഇതിന്‍റെ സൂചനയായി ഏപ്രില്‍ 26ന് മുമ്പ് പ്രഖ്യാപിക്കേണ്ട ടീം ലൈനപ്പ് ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല.  ജൂണ്‍ ഒന്നിനാണ് മത്സരം ആരംഭിക്കുന്നത്.

Read More