Home> Sports
Advertisement

Australia ക്കെതിരെ ടീമിൽ ഇടം നേടിയില്ല, Suryakumar Yadav നേരെ Beach ലേക്ക് അങ്ങ് പോയി

ഒരു മണിക്കൂറിനുള്ള ചിരിച്ച മുഖവുമായിട്ട് തിരികെ വീട്ടലെത്താമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയാണ് 30കാരനായ മുംബൈ ഇന്ത്യൻസ് താരം ബിച്ചിലേക്ക് പോയത്. മുംബൈയ്ക്ക് കപ്പ് നേടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് താൻ ബിച്ചിലേക്ക് പോകുന്നത് എന്നാണ് സൂര്യകുമാർ ഭാര്യയോട് പറഞ്ഞത്

Australia ക്കെതിരെ ടീമിൽ ഇടം നേടിയില്ല, Suryakumar Yadav നേരെ Beach ലേക്ക് അങ്ങ് പോയി

New Delhi : ഈ കഴിഞ്ഞ IPL ൽ ഏറ്റവും മികച്ച രീതിയിൽ കളിച്ച് താരങ്ങിളുടെ പട്ടികയിൽ Mumbai Indians ന്റെ Suryakumar Yadav നിസംശയമുണ്ടാകും. എന്നിട്ടും സൂര്യകുമാറിനെ ഐപിഎൽ കഴിഞ്ഞുള്ള ഇന്ത്യയുടെ അടുത്ത പരമ്പരയായിരുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതെ തുടർന്ന് ഇന്ത്യൻ ടീമിന്റെ സെലക്ഷൻ കമ്മിറ്റിക്ക് നേരെ വലിയ തോതിലുള്ള വിമർശനമായിരുന്നു ഉയർന്നത്. എന്നാൽ സൂര്യകുമാർ ചെയ്തതോ ഇതൊന്നുമല്ല, അൽപം നേരം ബീച്ചിൽ പോയി റിലാക്സ് ചെയ്തു. 

പ്രശസ്ത സ്പോർട്സ് ജേ‌ർണലിസ്റ്റായ ബോറിയ മജുംദാറിന്റെ സപോർട്സ് ടുഡെ എന്ന യുടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യകുമാർ (Suryakumar Yadav) തനിക്ക് അന്നുണ്ടായ മാനസികാവസ്ഥയെ കുറിച്ചറിയിച്ചത്. ഓസീസ് പര്യടനത്തിലുള്ള ഇന്ത്യയുടെ ലിമിറ്റഡ് ഓവർ സ്ക്വാഡിൽ തന്നെ പരിഗണിക്കാതിരുന്നപ്പോൾ നിരാശ തോന്നിയെന്നും അത് മറികടക്കാൻ തനിച്ച് ബീച്ചിലേക്ക് പോയിയെന്നാണ് താരം തന്റെ ഇന്റർവ്യൂവിൽ പറഞ്ഞത്. ഒരു മണിക്കൂറിനുള്ള ചിരിച്ച മുഖവുമായിട്ട് തിരികെ വീട്ടലെത്താമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നൽകിയാണ് 30കാരനായ മുംബൈ ഇന്ത്യൻസ് താരം ബിച്ചിലേക്ക് പോയത്.

ALSO READ: IPL Auction 2021, Sreeshanth: ഇപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ തിരഞ്ഞെടുക്കാം,വൈറലായി ശ്രീശാന്തിന്റെ കമന്റ്

എന്നാൽ ഭാര്യയോട് ഇന്ത്യൻ ടീമിൽ ഇടം നേടാത്തതിന്റെ നിരാശ മറച്ചുവെച്ച് മുംബൈയ്ക്ക് കപ്പ് നേടി നൽകുന്നതിനെ കുറിച്ച് ചിന്തിക്കാനാണ് താൻ ബിച്ചിലേക്ക് പോകുന്നത് എന്നാണ് സൂര്യകുമാർ പറഞ്ഞതെന്ന് താരം അഭിമുഖത്തിൽ അറിയിച്ചത്. നിരാശയിലായിരുന്ന തന്നെ ശക്തിപ്പെടുത്തിയത് മുംബൈ ഇന്ത്യൻസിലെ (Mumbai Indians) സഹതാരങ്ങളാണെന്ന് സൂര്യകുമാർ പറഞ്ഞു. ഇനിയും കഠിനപ്രയത്നം തുടരണമെന്നും സുര്യകുമാറിനോട് ആവശ്യപ്പെടുകയും ചെയ്തുയെന്ന് താരം.

ALSO READ: Vijay Hazare Trophy 2021 : കേരളത്തിന് വിജയത്തോടെ തുടക്കം; Robin Uthappa ക്ക് സെഞ്ചുറി, നിരാശപ്പെടുത്തി Sanju Samson

ഇപ്പോൾ സൂര്യകുമാർ യാദവിനെ ഇം​ഗ്ലണ്ടിനെതിരെയുള്ള ലിമിറ്റഡ് ഓവർ സ്ക്വാഡിൽ തെരഞ്ഞെടുത്തിട്ടുണ്ട്. മാർച്ച് 12 മുതൽ 20 വരെ Motera Sardar Patel Stadium ത്തിൽ വെച്ചാണ് മത്സരം. കഴിഞ്ഞ ഐപിഎല്ലിൽ മുംബൈയ്ക്ക് വേണ്ടി ഉയർന്ന് സ്കോർ നേടിയ മൂന്നാമത്തെ താരമാണ് സൂര്യകുമാർ. 15 മത്സരങ്ങളിൽ താരം മുംബൈയ്ക്കായി 480 റൺസെടുത്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
Read More