Home> Sports
Advertisement

മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്‌: പാണ്ഡ്യക്ക് ട്വന്റി20 സെഞ്ച്വറി

പല്ലേക്കലെയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ മലിന്ദ പുഷ്പകുമാരയുടെ ഒരോവറില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ അടിച്ചെടുത്ത റണ്‍സ് 4,4,6,6,6 ആണ്. ശിഖർ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യയും കളം നിറഞ്ഞ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 487 റൺസ്. ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ ഇതേ സ്‌കോറില്‍ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക് മത്സരം പുനരാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ പാണ്ഡ്യെയെ നഷ്ടമായി. കന്നി ടെസ്റ്റ് കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്. ഉമേഷ് യാദവ് മൂന്നു റണ്‍സോടെ പുറത്താകാതെ നിന്നു. പത്താമത്തെ വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ചൈനാമാൻ ബോളർ ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്‌: പാണ്ഡ്യക്ക് ട്വന്റി20 സെഞ്ച്വറി

പല്ലേക്കലെ: പല്ലേക്കലെയില്‍ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ മലിന്ദ പുഷ്പകുമാരയുടെ ഒരോവറില്‍ ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യ അടിച്ചെടുത്ത റണ്‍സ് 4,4,6,6,6 ആണ്.  ശിഖർ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി ഹാർദിക് പാണ്ഡ്യയും കളം നിറഞ്ഞ മൽസരത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ അടിച്ചെടുത്തത് 487 റൺസ്.  ഒരു വിക്കറ്റ് ബാക്കി നില്‍ക്കെ ഇതേ സ്‌കോറില്‍ ലഞ്ചിനു പിരിഞ്ഞ ഇന്ത്യയ്ക്ക് മത്സരം പുനരാരംഭിച്ച് ആദ്യ ഓവറില്‍ തന്നെ പാണ്ഡ്യെയെ നഷ്ടമായി.  കന്നി ടെസ്റ്റ് കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്.  ഉമേഷ് യാദവ് മൂന്നു റണ്‍സോടെ പുറത്താകാതെ നിന്നു.  പത്താമത്തെ വിക്കറ്റിൽ പാണ്ഡ്യ–യാദവ് സഖ്യം 66 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ചൈനാമാൻ ബോളർ ലക്ഷൻ സന്ദാകൻ അഞ്ചും പുഷ്പകുമാര മൂന്നും ഫെർണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.

പുഷ്പകുമാരയുടെ ഓവറില്‍ ആകെ 26 റണ്‍സ് അടിച്ചെടുത്ത പാണ്ഡ്യ, ടെസ്റ്റ് ഇന്നിങ്‌സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കപില്‍ ദേവിന്‍റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്‍റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു അടിച്ചു നേടിയത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് ആദ്യ സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 93 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്‌സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്. 

ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തിയുള്ള പാണ്ഡ്യയുടെ സെഞ്ച്വറിക്കുതിപ്പ് അത്യുഗ്രനായിരുന്നു.  ഒന്‍പതാമനായി മുഹമ്മദ് ഷാമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.  ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ പാണ്ഡ്യയ സെഞ്ചുറിയിലേക്ക് പറന്നു.

Read More