പാരീസ്: ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യത്തിന് കിരീടം. ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ- കനേഡിയന്‍ താരം ഗബ്രിയേല ഡബ്രോവ്സ്ക്കി സഖ്യം കിരീടം ചൂടി. കൊളംബിയയുടെ റോബര്‍ട്ട് ഫറ-ജര്‍മനിയുടെ അന്ന ലെന ഗ്രോണ്‍ഫെല്‍ഡ് സഖ്യത്തെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോര്‍ 2-6, 6-2, 12-10. ടൂര്‍ണമെന്റില്‍ ഏഴാം സീഡായിരുന്നു ഇരുവരും.
കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്. കൂടാതെ, ഗ്രാൻസ്ലാം കിരീടം ചൂടുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ബൊപ്പണ്ണ. ലിയാൻഡർ പെയ്സ്, മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവരാണ് മറ്റുള്ളവർ.
Champs! @GabyDabrowski/@rohanbopanna defeat Groenefeld/Farah 2-6, 6-2, 12-10 for the mixed doubles title. #RG17 pic.twitter.com/pVhkp3Fh7W
— Roland-Garros (@rolandgarros) June 8, 2017
2010ൽ യു.എസ് ഓപ്പൺ പുരുഷ ഡബിൾസിൽ പാക്കിസ്ഥാന്റെ ഐസാമുൾ ഹഖ് ഖുറേഷിയോടൊപ്പം ഫൈനൽ കളിച്ചെങ്കിലും ബ്രയാൻ സഹോദരൻമാരോടു തോറ്റു.