Home> Sports
Advertisement

FIFA The Best Awards Highlights: മെസ്സി തന്നെ 'ദ ബെസ്റ്റ്'; അലക്‌സിയ പുട്ടെല്ലസ് മികച്ച വനിതാ താരം; ഫിഫ ദ ബെസ്റ്റ് പുരസ്ക്കാരങ്ങൾ

FIFA The Best Awards Highlights: സ്‌പെയിനിന്റെ അലക്‌സിയ പുട്ടെല്ലസാണ് മികച്ച വനിതാ താരം. തുടർച്ചയായ രണ്ടാം തവണയാണ് അലക്സിയയുടെ പുരസ്ക്കാര നേട്ടം.

FIFA The Best Awards Highlights: മെസ്സി തന്നെ 'ദ ബെസ്റ്റ്'; അലക്‌സിയ പുട്ടെല്ലസ് മികച്ച വനിതാ താരം; ഫിഫ ദ ബെസ്റ്റ് പുരസ്ക്കാരങ്ങൾ

The Best FIFA Football Awards Highlights: ഫിഫ ദ ബെസ്റ്റ് അവാർഡ്സ് സ്വന്തമാക്കി ലയണൽ മെസ്സി. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരമാണ് അർജന്റീന താരം ലയണൽ മെസ്സി സ്വന്തമാക്കിയത്. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെ പിന്നിലാക്കി കൊണ്ടാണ് മെസ്സിയുടെ നേട്ടം. ഇത് ഏഴാം തവണയാണ് മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസ്സി കരസ്ഥമാക്കുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ, 4 തവണ ഫിഫ ബലോൻ ദ് ഓർ, 2 തവണ ഫിഫ ദ് ബെസ്റ്റ് എന്നിവയായിരുന്നു മെസ്സിയുടെ ഇതുവരെയുള്ള നേട്ടം. 

ഡിസംബറിൽ ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടം നേടിയതിന് പിന്നാലെയാണ് മെസ്സിയെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത്. ലോകകപ്പ് ഫൈനലിലെ 2 ഗോളുകൾ ഉൾപ്പെടെ 7 ഗോളുകൾ മെസ്സി നേടി. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനയെ ഒടുവിൽ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചത് മെസ്സിയുടെ നായകമികവ് കൂടിയാണ്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി നേടിയിരുന്നു. 

തുടർച്ചയായ രണ്ടാം വർഷവും സ്‌പെയിനിന്റെ അലക്‌സിയ പുട്ടെല്ലസാണ് മികച്ച വനിതാ താരം. 2022 ൽ ഇംഗ്ലണ്ടിനെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ച യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ അലക്സ് മോർഗൻ, ബെത്ത് മീഡ് എന്നിവരിൽ നിന്നാണ് പുട്ടെല്ലസ് അവാർഡ് നേടിയത്.

മറ്റു പുരസ്കാരങ്ങൾ: 

മികച്ച വനിതാ ടീം പരിശീലക: സറീന വീഗ്‌മാൻ (ഇംഗ്ലണ്ട്) 

മികച്ച പുരുഷ ടീം പരിശീലകൻ: ലയണൽ സ്കലോനി (അർജന്റീന) 

മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്) 

മികച്ച പുരുഷ ഗോൾകീപ്പർ: എമിലിയാനോ മാർട്ടിനസ് (അർജന്റീന, ആസ്റ്റൺ വില്ല) 

മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം): മാർസിൻ ഒലെക്സി (വാർറ്റ പൊസ്‌നാൻ–പോളണ്ട്) 

ഫിഫ ഫെയർപ്ലേ: ജോർജിയൻ ലോഷോഷ്‌വിലി (വൂൾവ്സ്ബർഗ്) 

ഫിഫ ഫാൻ അവാർഡ്: അർജന്റീന ആരാധകർ 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More