Home> Sports
Advertisement

ലോ​റ​സ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച്‌ സ​ച്ചി​ന്‍ തെണ്ടുല്‍ക്കര്‍!!

കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്ക്കാരം രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച്‌ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെണ്ടുല്‍ക്കര്‍!!

ലോ​റ​സ് പു​ര​സ്കാ​രം രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച്‌ സ​ച്ചി​ന്‍ തെണ്ടുല്‍ക്കര്‍!!

ബെ​ര്‍​ലി​ന്‍: കായിക രംഗത്തെ ഓസ്കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്ക്കാരം രാ​ജ്യ​ത്തി​നു സ​മ​ര്‍​പ്പി​ച്ച്‌ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെണ്ടുല്‍ക്കര്‍!!

പ്രശസ്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് വോയില്‍നിന്നും പുരസ്‌കാരം സ്വീകരിച്ച സ​ച്ചി​ന്‍, 2011ലെ ​ലോ​ക​ക​പ്പ് നേ​ട്ട​ത്തെ കു​റി​ച്ച്‌ എ​പ്പോ​ഴും ഓ​ര്‍​മി​ക്കാ​റു​ണ്ടെ​ന്ന് പറയുകയുണ്ടായി. ലോറസ് അക്കാദമി അംഗങ്ങൾക്ക് നന്ദി പറഞ്ഞ സച്ചിന്‍ ആ നേട്ടത്തിന് ഈ പുരസ്കാര൦ മാറ്റ് കൂട്ടുമെന്നും അഭിപ്രായപ്പെട്ടു. ഈ അവാര്‍ഡ് പ്രത്യേകത നിറഞ്ഞതാണ് എന്നഭിപ്രായപ്പെട്ട സച്ചിന്‍, തങ്ങള്‍ സ്ക്രീനില്‍ കണ്ട ആ നിമിഷങ്ങള്‍ സവിശേഷത നിറഞ്ഞതാണ്‌ എന്ന് മനസ്സിലാക്കി വോട്ടുചെയ്ത എല്ലാ ആളുകള്‍ക്കും നന്ദി പറയുകയും ചെയ്തു. വോ​ട്ടെ​ടു​പ്പി​ല്‍ ഒ​ന്നാ​മ​തെ​ത്തു​മെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തി.

fallbacks

2011ലെ ​ലോ​ക​ക​പ്പ് നേ​ട്ട​ത്തെ കു​റി​ച്ച്‌ എ​പ്പോ​ഴും ഓ​ര്‍​മി​ക്കാ​റു​ണ്ടെ​ന്ന് പറഞ്ഞ സ​ച്ചി​ന്‍ പു​ര​സ്കാ​രം രാ​ജ്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ചു. ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1992ല്‍. ​ആ​ദ്യ​മാ​യി ലോ​ക ചാമ്പ്യനാ​യ​ത് ആ​റാ​മ​ത്തെ ശ്ര​മ​ത്തി​ലും. എ​ങ്കി​ലും ലോ​ക​ക​പ്പെ​ന്നാ​ല്‍ 1983 ആ​ണ് ആ​ദ്യം മ​ന​സ്സി​ല്‍ വ​രു​ന്ന​തെ​ന്ന് സ​ച്ചി​ല്‍ പ​റ​ഞ്ഞു.

സ​ച്ചി​നെ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​ര്‍ പ്ര​ശം​സി​ച്ചു. പു​ര​സ്കാ​ര​നേ​ട്ടം കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തി​നാ​യി സ​മ്മാ​നി​ച്ച സ​ച്ചി​ന്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​ഭ​യെ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​റു​ടെ പ്ര​ശം​സ.

ലോറസ് പുരസ്ക്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഴിഞ്ഞ 20 വര്‍ഷത്തെ മികച്ച കായിക നിമിഷത്തിനുള്ള അംഗീകാരമായ ലോറസ് സ്പോര്‍ട്ടിംഗ് മൊമെന്‍റ് 2000-2020 പുരസ്ക്കാരമാണ് സച്ചിന് ലഭിച്ചത്.

2011ലെ ICC ക്രിക്കറ്റ് ലോകകപ്പിലെ ഫൈനല്‍ മത്സരം വിജയിച്ചതിന്‍റെ ആഹ്ലാദം, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് ലോറസ് സ്പോര്‍ട്ടിംഗ് മൊമെന്‍റ് 2000-2020 പുരസ്ക്കാരത്തിന് അര്‍ഹമായത്. "ഒരു രാജ്യത്തിന്‍റെ ചുമലിലേറി" എന്ന ശീര്‍ഷകത്തോടെയാണ് ഈ ചിത്രം അവതരിപ്പിച്ചത്.

fallbacks

പൊതുജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായ 20 സംഭവങ്ങളാണ് പുരസ്ക്കാരത്തിന് പരിഗണിക്കുന്നതിനായി ഉള്‍പ്പെടുത്തിയത്‌.

Read More