Home> Sports
Advertisement

യൂറോ കപ്പ് : ഹംഗറിയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍

യൂറോ കപ്പില്‍ ഹംഗറിയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ടോബി അല്‍വീറെല്‍ഡിലൂടെയാണ് ബെല്‍ജിയം ഗോളടി തുടങ്ങിയത്. പിന്നീട് കളിയുടെ ആദ്യ ഭാഗം മുഴുവന്‍ ഹംഗറി പ്രതിരോധം ശക്തമാക്കി.

യൂറോ കപ്പ് : ഹംഗറിയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍

തുളൂസ്: യൂറോ കപ്പില്‍ ഹംഗറിയെ തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍. ഏകപക്ഷീയമായ നാലു ഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ ടോബി അല്‍വീറെല്‍ഡിലൂടെയാണ് ബെല്‍ജിയം ഗോളടി തുടങ്ങിയത്. പിന്നീട് കളിയുടെ ആദ്യ ഭാഗം മുഴുവന്‍ ഹംഗറി പ്രതിരോധം ശക്തമാക്കി.

രണ്ടാം പകുതിയില്‍ 78-ാം മിനിറ്റിലാണ് ബെല്‍ജിയം രണ്ടാം ഗോള്‍ നേടിയത്. മിക്കി ബഷൗയിലൂടെയാണ് ഗോള്‍ പിറന്നത്. അടുത്ത രണ്ടു മിനിറ്റ് തികയും മുമ്പ് ബെല്‍ജിയം വീണ്ടും ലീഡുയര്‍ത്തി. ഈഡന്‍ ഹസാര്‍ഡായിരുന്നു ഇത്തവണ ഹംഗറിയുടെ ഹൃദയം തകര്‍ത്തത്. നാലാം ഗോള്‍ കളിയുടെ അധികസമയത്താണ് പിറന്നത്. യാനിക് കാറസ്‌കോയുടെ വകയായിരുന്നു അത്.ഈ യൂറോ കപ്പിലെ ഏറ്റവും വലിയ ലീഡാണ് ഈ മത്സരത്തിലേത്. ക്വാര്‍ട്ടറില്‍ ബെല്‍ജിയം വെയില്‍സുമായി ഏറ്റുമുട്ടും.

Read More