Home> Sports
Advertisement

ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ്‌ പരമ്പര;നിര്‍ണായക മത്സരം വെള്ളിയാഴ്ച;അവസാന ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് പരമ്പര!

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ മത്സരങ്ങള്‍ വിജയിച്ച് (1-1) എന്ന നിലയിലാണ്.

ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ടെസ്റ്റ്‌ പരമ്പര;നിര്‍ണായക മത്സരം വെള്ളിയാഴ്ച;അവസാന ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് പരമ്പര!

ലണ്ടന്‍:മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ഓരോ മത്സരങ്ങള്‍ വിജയിച്ച് (1-1) എന്ന നിലയിലാണ്.

കോവിഡ് വ്യപനത്തിനിടെ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ടെസ്റ്റ്‌ പരമ്പര ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് 
സംഘടിപ്പിക്കുന്നത്.

സ്താംപ്ടണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് വിജയം നേടിയിരുന്നു, എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി.
ഇതോടെ മൂന്നാം ടെസ്റ്റ്‌ നിര്‍ണായകമായിരിക്കുകയാണ്.

Also Read:ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്‌;ഇംഗ്ലണ്ട് ശക്തമായ നിലയില്‍!

മാഞ്ചസ്റ്ററില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം.അവസാന ടെസ്റ്റ്‌ സമനിലയില്‍ ആയാല്‍ 
പരമ്പരയും സമനിലയില്‍ അവസാനിക്കും.

Also Read:ഗാംഗുലിയുടെ അപേക്ഷ തള്ളി, ടീം ഇന്ത്യ രണ്ടാഴ്ച തന്നെ ക്വാറന്റീനില്‍ കഴിയണം; ഓസ്ട്രേലിയ

മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 113 റണ്‍സിനാണ് വിന്‍ഡീസിനെ പരാജയപെടുത്തിയത്.

 

Read More