Home> Sports
Advertisement

Kerala Olympic Games : "നീരജ്" പ്രഥമ കേരള ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗ്യചിഹ്നം

തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) ഭാഗ്യചിഹ്നം പ്രകാശനംചെയ്തു.

Kerala Olympic Games :

Thiruvananthapuram : പ്രഥമ കേരള ഒളിമ്പിക്സിന്റെ (Kerala Olympic Games) ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള  (Neeraj Chopra) ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹ്നമായ മുയലിന് പേരിട്ടിരിക്കുന്നത്. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty) ഭാഗ്യചിഹ്നം പ്രകാശനംചെയ്തു. 

സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ വിഭാഗത്തിലെയും കായിക താരങ്ങൾക്ക് കുടുതൽ അവസരമൊരുക്കും. എൽ കെ ജി മുതൽ  വിദ്യാർത്ഥികളുടെ കായിക അഭിരുചി കണ്ടെത്താൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു . പ്രഥമ ഒളിമ്പിക് ഗെയിംസിൻ്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു . പ്രമുഖ ആർട്ടിസ്റ്റ് ജിനന്‍ ആണ്‌ ഭാഗ്യ ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ALSO READ: കേരളത്തിലെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75 ശതമാനമായതായി ആരോ​ഗ്യമന്ത്രി

അടുത്ത വർഷം ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ്‌ നടക്കുക. 24  ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സുകളിലും വിജയികളാകുന്നവരാണ് മത്സരിക്കുക. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഒളിമ്പിക്സിന്റെ മുഖ്യ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണ്.

ALSO READ: Veena George | മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

രാജ്യത്തിൻ്റെ ഭാഗങ്ങളിൽ നിന്ന് മുതിർന്ന കായികതാരങ്ങൾ കേരള ഒളിമ്പിക് ഗെയിംസ് ഭാഗമായി തലസ്ഥാനത്ത്  എത്തും. ഒളിമ്പിക് ഗെയിംസ്നോടനുബന്ധിച്ച് അന്താരാഷ്ട്ര എക്സ്പോയും തിരുവനന്തപുരത്ത് ഒരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി സുനിൽകുമാർ പറഞ്ഞു. ഇതിലൂടെ  കൂടുതൽ കായിക പ്രേമികളെ  കേരളത്തിലേക്ക് ആകർഷിക്കാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ISRO Privatization : ഐ എസ് ആർ ഒയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപകടകരം : മന്ത്രി വി ശിവൻക്കുട്ടി

രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന ഒളിമ്പിക്സ് നടക്കുന്നത് . അത് ലറ്റിക്സ്, അക്വാറ്റിക്സ്, ആർച്ചറി, ബാസ്കറ്റ്ബോൾ,ബോക്സിങ്, സൈക്ലിങ്,ഫുട്ബോൾ, ജൂഡോ, നെറ്റ്ബോൾ, തയ്ക്വാൻഡോ, വോളിബോൾ, ഗുസ്തി, ബാഡ്മിന്റൻ, ഹാൻഡ് ബോൾ, ഖോ ഖോ കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിൾ, വുഷു, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഇനങ്ങളിലാണു മത്സരം.

 കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ശ്രീ എസ് രാജീവ്, ട്രഷറർ എം ആർ രഞ്ജിത്ത് ,സീനിയർ വൈസ് പ്രസിഡൻറ്  പി മോഹൻദാസ് ,വൈസ് പ്രസിഡൻറ് എസ് എം രഘു ചന്ദ്രൻ നായർ , ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ സി ലേഖ, തിരുവനന്തപുരം  ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ്  കെഎസ് ബാലഗോപാൽ, ജില്ലാ  സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എസ്  എസ് സുധീർ  എന്നിവരും  ചടങ്ങിൽ പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More