Home> Sports
Advertisement

സൂക്ഷിച്ച് സംസാരിക്കണം; പാക് അവതാരകയ്ക്കെതിരെ താരം!

ബാബര്‍ അസം പാകിസ്ഥാനിലെ വിരാട് കോഹ്‌ലിയാണെന്ന പരിശീലകന്‍ മിക്കി ആര്‍തറിന്‍റെ കമന്‍റ് വലിയ വാര്‍ത്തയായിരുന്നു.

സൂക്ഷിച്ച് സംസാരിക്കണം; പാക് അവതാരകയ്ക്കെതിരെ താരം!

സെഞ്ചുറി പ്രകടനത്തെ അഭിനന്ദിച്ച ടെലിവിഷന്‍ അവതാരകയ്ക്കെതിരെ പൊട്ടിത്തെറിച്ച് പാക് ബാറ്റ്സ്മാന്‍ ബാബര്‍ അസം. 

ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ബാബര്‍ അസ൦ നടത്തിയ ഗംഭീര പ്രകടനത്തെ  അഭിനന്ദിച്ചാണ് പാക് അവതാരക സൈനബ് അബ്ബാസ് ട്വീറ്റ് ചെയ്തത്. എന്നാല്‍, ഈ ട്വീറ്റ് ബാബറിനെ ചൊടിപ്പിച്ചു. 

'മികച്ച കളിയായിരുന്നു ബാബര്‍ അസം, മകന്‍ നേടിയ സെഞ്ചുറിയില്‍ കളിക്കാര്‍ കോച്ച് മിക്കി ആര്‍തറെ അഭിനന്ദിക്കുന്നത് കണ്ടതില്‍ സന്തോഷം' എന്നായിരുന്നു സൈനബിന്‍റെ ട്വീറ്റ്. 

 

എന്നാല്‍, എന്തെങ്കിലും പറയുന്നതിന് മുമ്പ് ഒരുവട്ടം ആലോചിക്കണമെന്നും അതിരുവിടരുതെന്നുമായിരുന്നു ഇതിന് ബാബര്‍ അസം നല്‍കിയ മറുപടി. 

ടെസ്റ്റില്‍ ബാബറിന്‍റെ ആദ്യ സെഞ്ചുറിയാണിത്. ബാബര്‍ അസം കോച്ച് മിക്കി ആര്‍തറുടെ അരുമശിഷ്യനാണെന്ന ആരാധകര്‍ക്കെല്ലാ൦ അറിയുന്ന കാര്യമാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് സൈനബ് ട്വീറ്റ് ചെയ്തത്. 

ബാബര്‍ അസം പാകിസ്ഥാനിലെ വിരാട് കോഹ്‌ലിയാണെന്ന പരിശീലകന്‍ മിക്കി ആര്‍തറിന്‍റെ കമന്‍റ് വലിയ വാര്‍ത്തയായിരുന്നു. 
 

Read More