Home> Sports
Advertisement

ഇന്നു ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോര്‍ഡ്‌!!

165 മത്സരങ്ങളില്‍ നായകനായ ധോണി 99 മത്സരങ്ങളിലും വിജയിച്ചു.

ഇന്നു ജയിച്ചാല്‍ ധോണിക്ക് പുതിയ റെക്കോര്‍ഡ്‌!!

ജയ്‌പൂര്‍: ഐപിഎല്ലില്‍ ഇന്ന് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം.എസ്.ധോണി.

165 മത്സരങ്ങളില്‍ നായകനായ ധോണി 99 മത്സരങ്ങളിലും വിജയിച്ചു.  ഇന്നുംകൂടി വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും ധോണി. ധോണിയുടെ വിജയശതമാനം 60.39 ആണ്.

പട്ടികയില്‍ രണ്ടാമതുള്ള ഗൗതം ഗംഭീറിനേക്കാള്‍ 28 വിജയങ്ങള്‍ കൂടുതലാണിത്. 129 മത്സങ്ങളില്‍ 71 വിജയങ്ങളാണ് ഗംഭീറിന്‍റെ പേരിലുള്ളത്.

ജയ്പൂരില്‍ രാത്രി എട്ടിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. അഞ്ച് വിജയങ്ങളുമായി ഒന്നാമതാണ് ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്.

Read More