Home> Sports
Advertisement

സര്‍ദാര്‍ സിംഗ്, ദേവേന്ദ്ര ജജരിയ എന്നിവര്‍ക്ക് ഖേല്‍ രത്നയും; ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡും

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കായിക പുരസ്കാരമായ ഖേല്‍ രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗും, പാരാ ഒളിംബിക്സ് സ്വര്‍ണ ജേതാവായ ജാവലിന്‍ താരം ദേവേന്ദ്ര ജജരിയ്ക്കും പുരസ്കാരം ലഭിച്ചു. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. വിരേന്ദ്ര സേവാഗും, പിടിഉഷയും സമിതിയില്‍ അംഗങ്ങളാണ്.

സര്‍ദാര്‍ സിംഗ്, ദേവേന്ദ്ര ജജരിയ എന്നിവര്‍ക്ക് ഖേല്‍ രത്നയും; ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡും

ന്യുഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കായിക പുരസ്കാരമായ ഖേല്‍ രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗും, പാരാ ഒളിംബിക്സ് സ്വര്‍ണ ജേതാവായ ജാവലിന്‍ താരം ദേവേന്ദ്ര ജജരിയ്ക്കും പുരസ്കാരം ലഭിച്ചു. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്. വിരേന്ദ്ര സേവാഗും, പിടിഉഷയും സമിതിയില്‍ അംഗങ്ങളാണ്.

കൂടാതെ, ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, പ്രശാന്തി സിങ്, എസ്.വി.സുനില്‍, ആരോക്യ രാജീവ്, ഖുഷ്ബി കൗര്‍ എന്നിവര്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അതേസമയം, മലയാളി താരങ്ങള്‍ ഈ തവണ പരിഗണന പട്ടിയികയില്‍ ഇടം പിടിച്ചില്ല.

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്ന പുരസ്ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.

നീന്തല്‍ താരം സജന്‍ പ്രകാശ്, ഷൂട്ടിംഗ് താരം അയോണിക പോള്‍,  ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പുജാര,ഹര്‍മന്‍ പ്രീത് കൗര്‍, ഫുട്‌ബോള്‍ താരം ജെജെ ലാല്‍ പെഖുല,  ബില്യാര്‍ഡ്‌സ് താരം വിദ്യ പിള്ള,ചെസ്സ് താരം എസ്പി സേതുരാമന്‍, അത്‌ലറ്റ് പികെ ജെയ്‌സണ്‍,ഹോക്കി താരം റിതു റാണി  തുടങ്ങിയ താരങ്ങളാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ ഉള്ളത്.

Read More