Home> Sports
Advertisement

WFI Sexual Harassment Case: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ

WFI Sexual Harassment Case: ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയുടെ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ യാണ് ഈ നിര്‍ണ്ണായക നിലപാട് ഡല്‍ഹി പോലീസ് കൈക്കൊള്ളുന്നത്.

WFI Sexual Harassment Case: ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് ഡൽഹി പോലീസ് സുപ്രീം കോടതിയിൽ

New Delhi: ലൈംഗിക പീഡന ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ പോലീസ് നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി  ഡല്‍ഹിയില്‍ ഗുസ്തി താരങ്ങൾ സമരം നടത്തിവരികയയിരുന്ന സമരം ഒടുവില്‍ വിജയം കാണുകയാണ്.  

Also Read:  WFI Sexual Harassment Case: ഗുസ്തി താരങ്ങളുടെ സമരത്തില്‍ പി.ടി. ഉഷയുടെ നിലപാടിനെ വിമര്‍ശിച്ച് DWC അധ്യക്ഷയടക്കം പ്രമുഖര്‍ 

ഗുസ്തി ഫെഡറേഷന്‍ ഇന്ത്യയുടെ അദ്ധ്യക്ഷന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ കേസെടുക്കുമെന്ന് ഡല്‍ഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.  ബ്രിജ് ഭൂഷനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ യാണ് ഈ നിര്‍ണ്ണായക നിലപാട് ഡല്‍ഹി പോലീസ് കൈക്കൊള്ളുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സോളിസിറ്ററി ജനറല്‍ തുഷാർ മേത്തയാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.  ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവുമടങ്ങുന്ന ബെഞ്ചിനെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഡല്‍ഹി പോലീസിന്‍റെ നിലപാട് അറിയിച്ചത്.

Also Read:  Shukra Gochar 2023: ശുക്രൻ  മിഥുന രാശിയിലേയ്ക്, ഈ രാശിക്കാരുടെ ജീവിതം കലങ്ങിമറിയും
 
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിക്ക് സുരക്ഷയൊരുക്കണമെന്നും, സുരക്ഷാഭീഷണിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും സുപ്രീം കോടതി ഡല്‍ഹി പോലീസിന് കര്‍ശന നിർദേശം നല്‍കി. ഗുസ്തി താരങ്ങള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകനായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുരക്ഷയൊരുക്കാൻ കോടതി ഉത്തരവിട്ടത്. ബ്രിജ് ഭൂഷനെതിരെ 40 കേസുകള്‍ നിലവില്‍ ഉണ്ട് എന്നും  അദ്ദേഹം കോടതിയെ അറിയിച്ചു. ഹര്‍ജി അടുത്ത വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.

 സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചതോടെ വൈകിട്ടോടെ ഇയാള്‍ക്കെതിരെ കേസേടുക്കുമെന്നാണ് സൂചന. 

വര്‍ഷങ്ങള്‍ നീണ്ട പരാതിയാണ് ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നത്.  കഴിഞ്ഞ ജനുവരിയിലാണ്  BJP  എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണെതിരെ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബ്രിജ് ഭൂഷണെതിരെയും ഗുസ്തി ഫെഡറേഷനെതിരെയും നിരന്തരം പരാതി ഉന്നയിച്ചിട്ടും ഫലം കനത്ത സാഹചര്യത്തില്‍  വനിതാ താരങ്ങള്‍ പ്രതിഷേധം പരസ്യമാക്കി രംഗത്തെത്തി. വിനേഷ് ഫോഗട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയും ചെയ്തു. അന്ന് പരാതിയില്‍ ഉടന്‍ നടപടിയെടുക്കുമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയതോടെ സമരം അവസാനിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും ഉണ്ടായില്ല.  

ഈ വിഷയത്തില്‍, സര്‍ക്കാര്‍, ഡല്‍ഹി പോലീസ്,  ഗുസ്തി ഫെഡറേഷന്‍ തുടങ്ങിയവരുടെ അനാസ്ഥ കണ്ട് മനം മടുത്താണ് ഇവര്‍ വീണ്ടും സമരത്തിന്‌ ഇറങ്ങിയത്‌.  കഴിഞ്ഞ 5 ദിവസമായി ഇവര്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തുകയാണ്. 

ഇതിനിടെ  ഗുസ്തി താരങ്ങളുടെ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച്   IOA അദ്ധ്യക്ഷ PT ഉഷ രംഗത്തെത്തി.  ഗുസ്തി താരങ്ങളുടെ സമരം കായികരംഗത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി എന്നായിരുന്നു സമരം നാല് ദിവസം  പിന്നിട്ട അവസരത്തില്‍ IOA അദ്ധ്യക്ഷ PT ഉഷ അഭിപ്രായപ്പെട്ടത്.  താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുന്‍പ് താരങ്ങള്‍ ഒളിംപിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ അഭിപ്രായപ്പെട്ടു.  ഇത്  വലിയ വിവാദത്തിനു തിരികൊളുത്തി
 
ഒരു തരത്തില്‍ പറഞ്ഞാല്‍ പിടി ഉഷ നടത്തിയ പരാമര്‍ശം താരങ്ങളുടെ സമരത്തിന്‌ വലിയ തോതില്‍ പിന്തുണ ലഭിക്കാന്‍ സഹായിയിച്ചു. രാഷ്ട്രീയ, കായിക, സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ഇതോടെ താരങ്ങള്‍ക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയതോടെ സര്‍ക്കാരിന് വഴങ്ങേണ്ടി വന്നു എന്ന് പറയാം. 
 
അതിനിടെ സെന്‍റിമെന്‍സ്   ഗെയിം കളിക്കാന്‍ ബ്രിജ്  ഭൂഷന്‍ ശ്രമം നടത്തിയിരുന്നു.  "തനിക്ക് ഇനി പോരാടാനുള്ള കഴിവില്ലെന്ന് സ്വയം തോന്നുകയോ മനസ്സിലാക്കുകയോ ചെയ്യുന്ന ദിവസം,, ആ ദിവസം മരണം തന്നിലേക്ക് അടുത്ത് കാണാൻ താന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു ജീവിതം ജീവിക്കാൻ താന്‍   ആഗ്രഹിക്കുന്നില്ല,"  കവിത രൂപേണ അദ്ദേഹം വീഡിയോ പങ്കുവച്ചിരുന്നു. 
  
ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ ഉയര്‍ന്നിരിയ്ക്കുന്ന ആരോപണങ്ങള്‍ ശരി വയ്ക്കുന രീതിയിലാണ്  ഗുസ്തി ഫിസിയോ പരജീത് മല്ലിക്. നല്‍കിയ പ്രതികരണം.  2014-ല്‍ ലഖ്‌നൗവില്‍ നടന്ന ക്യാംപില്‍ വെച്ച് മൂന്ന് ജൂണിയര്‍ താരങ്ങള്‍ ബ്രിജ് ഭൂഷണെതിരേ തന്നോട് കാര്യങ്ങള്‍ വിശദീകരിച്ചുവെന്ന് അവര്‍ വ്യക്തമാക്കി.  രാത്രിയില്‍ ബ്രിജ് ഭൂഷനെ കാണാന്‍ ജൂണിയര്‍ താരങ്ങള്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും ഇക്കാര്യം അന്ന് തന്നെ വനിതാ കോച്ച് കുല്‍ദീപ് മാലിക്കിനെ അറിയിച്ചുവെന്നും അവര്‍ വ്യക്തമാക്കി. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Read More