Home> Sports
Advertisement

ഇരട്ട നേട്ടത്തില്‍ തേജസ്വിനി സാവന്ത്; ഷൂട്ടിംഗില്‍ സ്വര്‍ണം

ഇതേ വിഭാഗത്തിൽ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. അൻജും മുദ്ഗിലാണ് വെള്ളി നേടിയത്.

ഇരട്ട നേട്ടത്തില്‍ തേജസ്വിനി സാവന്ത്; ഷൂട്ടിംഗില്‍ സ്വര്‍ണം

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിള്‍ ത്രീ പൊസിഷനിൽ തേജസ്വിനി സാവന്താണ് സ്വര്‍ണം നേടിയത്. ഇന്ത്യയുടെ പതിനഞ്ചാം സ്വര്‍ണമാണിത്. 

ഇന്ത്യയ്ക്കു ആകെ15 സ്വർണം. ഇതേ വിഭാഗത്തിൽ ഇന്ത്യയ്ക്കു തന്നെയാണ് വെള്ളി മെഡലും. 457.9 പോയിന്റുമായി സാവന്ത് സ്വർണം നേടിയപ്പോൾ 455.7 പോയിന്റുമായി അൻജും മുദ്ഗിലാണ് വെള്ളി നേടിയത്. തേജസ്വിനിയുടെ ഏഴാമത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 

50 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ കഴിഞ്ഞ ദിവസം തേജസ്വിനി സാവന്ത് വെള്ളി നേടിയിരുന്നു. 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത വിഭാഗത്തിലും ഗ്രൂപ്പ് വിഭാഗത്തിലും തേജസ്വിനി സ്വര്‍ണം നേടിയിരുന്നു. 2010ല്‍ ഡല്‍ഹിയില്‍ നടന്ന ഗെയിംസിലും തേജസ്വിനി ഒന്നിലധികം മെഡലുകള്‍ നേടി. 

Read More