Home> Sports
Advertisement

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. ഇതിനോടകം നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്: ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടി നീരജ് ചോപ്ര

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സുവര്‍ണ ദിനം. ഇതിനോടകം നാല് സ്വര്‍ണമാണ് ഇന്ത്യ ഇന്ന് കരസ്ഥമാക്കിയത്.  

നീരജ് ചോപ്ര പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍യിലൂടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്ത്യ നേടിയത് ഗെയിംസിലെ ഇരുപത്തൊം സ്വര്‍ണമാണ്. അതുകൂടാതെ അതലെറ്റിക്സില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണ്ണമാണ് ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഇത് ആദ്യമായാണ് ജാവലിന്‍ ത്രോയില്‍ ഒരു മെഡല്‍ ലഭിക്കുന്നത്. 

ഇന്ന് ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ്ണം നേടി. അ​​ഞ്ചു ത​​വ​​ണ ലോ​​ക​​ചാ​​മ്പ്യ​​നാ​​യ മേ​​രി​​കോം നോർത്ത് അയർലൻഡ് താരം ക്രിസ്റ്റീന ഒക്കുഹാരയെ പരാജയപ്പെടുത്തിയാണ്  സുവർണ നേട്ടം സ്വന്തമാക്കിയത്. 

കൂടാതെ ബോക്‌സിങ് 52 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗൗരവ് സോളങ്കി സ്വര്‍ണം നേടി. ഷൂട്ടിങ്ങില്‍ 50 മീറ്റര്‍ റൈഫിളില്‍ സഞ്ജീവ് രാജ്പുതും സ്വര്‍ണം നേടി. കൂടാതെ പുരുഷന്മാരുടെ 49 കിലോ വിഭാഗം ബോക്സിങില്‍ അമിത് പങ്കല്‍ വെള്ളി മെഡലും നേടിയിരുന്നു.

മേരികോമിനു പുറമേ അഞ്ച് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ കൂടി ബോക്സിംഗിൽ ഇ​​ന്ന് ഫൈ​​ന​​ലി​​ന് ഇ​​റ​​ങ്ങുന്നുണ്ട്. പു​​രു​​ഷ വി​​ഭാ​​ഗം 46-49 വി​​ഭാ​​ഗ​​ത്തി​​ൽ അ​​മി​​ത്, 52 ​​കി​​ലോ​​ഗ്രാ​​മി​​ൽ ഗൗ​​ര​​വ് സോ​​ള​​ങ്കി, 60 ​​കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മ​​നീ​​ഷ് കൗ​​ഷി​​ക്, 75 ​​കി​​ലോ​​ഗ്രാ​​മി​​ൽ വി​​കാ​​സ് കൃ​​ഷാ​​ൻ, 91+ ​​വി​​ഭാ​​ഗ​​ത്തി​​ൽ സ​​തീ​​ഷ് കു​​മാ​​ർ ​​എ​​ന്നി​​വരാണ് ഇടിക്കൂട്ടില്‍ ഇന്ത്യൻ പ്രതീക്ഷകളുമായി ഇന്ന് ഫൈനലിനിറങ്ങുന്നത്.

 

Read More