Home> Sports
Advertisement

Cricket World Cup 2023 : ലക്ഷ്യം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം; ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുനേർ

Cricket World Cup 2023 : 2003ന് ശേഷം ലോകകപ്പിലെ ഒരു ഫോർമാറ്റിൽ പോലും ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചിട്ടില്ല

Cricket World Cup 2023 : ലക്ഷ്യം പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം; ഇന്ത്യയും ന്യൂസിലാൻഡും ഇന്ന് നേർക്കുനേർ

ധർമശ്ശാല : ലോകകപ്പിൽ മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ ഇന്ന് നേർക്കുനേർ. ധർമശ്ശാലയിലെ വെച്ച് നടക്കുന്ന മത്സരത്തിൽ പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാർ ഇന്ത്യയും ന്യൂസിലാൻഡുമാണ് ഇന്നേറ്റുമുട്ടുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് മത്സരത്തിന്റെ ടോസ് ഇടും. 2003 ലോകകപ്പിന് ശേഷം ഐസിസി ടൂർണമെന്റിൽ ഇന്ത്യക്ക് ന്യൂസിലാൻഡിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ആ ചരിത്രം മാറ്റി കുറിക്കാനാണ് ഇന്ത്യ ഇന്ന് കിവീസിനെ നേരിടുക. ടൂർണമെന്റിൽ ഇതിനോടകെ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച് രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ ധർമശ്ശാല തീപാറുന്ന പോരാട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.

നേരിടുന്ന പരിക്കൊഴിച്ച് മറ്റ് തിരിച്ചടികളൊന്നും ഇന്ത്യക്കും ന്യൂസിലാൻഡിനും ടൂർണമെന്റിൽ എടുത്ത് പറയാനില്ല. ഇരു ടീമുകൾ തങ്ങളുടെ എല്ലാ മേഖലയിലും സ്ഥിരതയാർന്ന പ്രകടനമാണ് ടൂർണമെന്റിൽ ഉടനീളമായി പുറത്തെടുത്തത്. ടൂർണമെന്റിൽ ഇതുവരെ ഒരു തോൽവി പോലും നേരിടാത്ത ടീമുകളാണ് ധർമശ്ശാലയിൽ ഏറ്റുമുട്ടുന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.

ALSO READ : ICC World Cup 2023: നെതര്‍ലന്‍ഡ്‌സിനെ 5 വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക

ഇന്ത്യ സ്പിന്നിനെ കേന്ദ്രീകരിച്ച് ബോളിങ് ആക്രമണം ഒരുക്കുമ്പോൾ ന്യൂസിലാൻഡ് അവരുടെ പേസ് നിരയെയാണ് ആശ്രയിക്കുന്നത്. അതേസമയം പരിക്കേറ്റ വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ വലയ്ച്ചേക്കാം. പാണ്ഡ്യക്ക് പകരം ആര് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തമെന്നാണ്. ഇന്ത്യയുടെ നാലാമത്തെ പേസറായി രോഹിത് ശർമ ഉപയോഗിക്കുന്ന പാണ്ഡ്യയ്ക്ക് പകരം ഒരു ബോളർ ഇന്ത്യൻ ലൈനപ്പിലെത്താനാകും സാധ്യത. നിലവിൽ ബെഞ്ചിൽ ഇരുത്തിയിരിക്കുന്ന മുഹമ്മദ് ഷമിയെ പ്ലേയിങ് ഇലവനിൽ രോഹിത് എത്തിക്കുമോ എന്ന കാത്തിരിക്കേണ്ടിയിരിക്കുന്നു. സാധ്യത ബാറ്റിങ്ങും കൂടി വശമുള്ള ആർ അശ്വിനെ ലൈനപ്പിൽ ഉൾപ്പെടുത്തനാകും. അല്ലാത്തപക്ഷം ബാറ്റിങ്ങിൽ ഇഷാൻ കിഷനെയം സൂര്യകുമർ യാദവിനെ രോഹിത് പരീക്ഷിച്ചേക്കാം.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. 1.30 ന് ടോസ് ഇടും. നാല് മത്സരങ്ങളിൽ നിന്നും നാലും ജയിച്ച് എട്ട് പോയിന്റ് ലോകകപ്പ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ഇന്ത്യയും ന്യൂസിലാൻഡും. നെറ്റ് റൺ റേറ്റിന്റെ പിൻബലത്തിൽ കിവീസാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവൻ - രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്

ന്യൂസിലാൻഡ് പ്ലേയിങ് ഇലവൻ - ഡെവോൺ കോൺവെ, വിൽ യങ്, രചിൻ രവിന്ദ്ര, ടോം ലാഥം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, മാർക്ക് ചാപ്പ്മാൻ, മിച്ചൽ സാന്റ്നെർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More