Home> Sports
Advertisement

Cricket World Cup 2023 : കൊൽക്കത്ത ബിരിയാണി, കെബാബ്, ചാപ്... ബംഗ്ലാദേശിനെതിരെ മത്സരത്തിന് മുന്നോടിയായി പാക് താരങ്ങൾ ഓർഡർ ചെയ്തത്

Cricket World Cup 2023 Pakistan vs Bangladesh : ഈ കഴിഞ്ഞ ഞായറാഴ്ചയാണ് തരാങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കൊൽക്കത്തയിലെ ഭക്ഷണവിഭവങ്ങൾ ഓർഡർ ചെയ്തത്

Cricket World Cup 2023 : കൊൽക്കത്ത ബിരിയാണി, കെബാബ്, ചാപ്... ബംഗ്ലാദേശിനെതിരെ മത്സരത്തിന് മുന്നോടിയായി പാക് താരങ്ങൾ ഓർഡർ ചെയ്തത്

കൊൽക്കത്ത : ലോകകപ്പിൽ പാകിസ്താൻ ടീമിന്റെ ദയനീയ പ്രകടനത്തിനോടൊപ്പം താരങ്ങളുടെ കായികക്ഷമതയും ചോദ്യം ചെയ്യുകയാണ്. പാക് താരങ്ങൾ ഒരു ദിവസം എട്ട് കിലോ മട്ടനാണ് ഭക്ഷിക്കുന്നതെന്നായിരുന്നു ടീമിന്റെ മുൻ ക്യാപ്റ്റൻ ഇതിഹാസ പേസറുമായ വസീം അക്രം കുറ്റപ്പെടുത്തിയത്. എന്നാൽ പാക് താരങ്ങളുടെ ഭക്ഷണപ്രിയം അങ്ങനെയൊന്നും അവസാനിക്കുന്നില്ലയെന്നാണ് കൊൽക്കത്ത നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ. ബംഗ്ലാദേശിനെ നേരിടാൻ ഈഡൻ ഗാർഡനിലെത്തിയപ്പോഴാണ് പ്രമുഖ ഹോട്ടൽ ശൃംഖലയിൽ നിന്നും കൊൽക്കത്ത ബിരിയാണി, കെബാബ്, ചാപ് തുടങ്ങിയ കൊൽക്കത്തയിലെ പ്രമുഖ ഭക്ഷണവിഭവങ്ങൾ പാക് താരങ്ങൾ ഓർഡർ ചെയ്തത്. 

ടീമിന് വേണ്ടി ഹോട്ടലിൽ ഒരുക്കിയ ഭക്ഷണം ഒഴിവാക്കിയാണ് ബാബർ അസമും സംഘവും തങ്ങളുടെ ഇഷ്ട വിഭവങ്ങൾ ഓർഡർ ചെയ്തത്. തങ്ങൾക്ക് ലഭിച്ച ബൾക്ക് ഓർഡർ പാകിസ്താൻ ക്രിക്കറ്റ് ടീമിനുള്ളതാണ് ആദ്യമറിയില്ലയെന്നായിരുന്നു പ്രമുഖ ഹോട്ടൽ ശൃംഖലയായ സം സം റെസ്റ്റോറന്റ് ഡയറക്ടർ ഷാദ്മാൻ ഫൈസ് പറയുന്നത്. കാരണം താരങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സഹായത്തിലൂടെ ഭക്ഷണം ഓർഡർ ചെയ്തത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് തങ്ങൾക്ക് ഓർഡർ ലഭിക്കുന്നത്. അത് ഡെലിവറി ചെയ്തതിന് ശേഷമാണ് പാക് താരങ്ങളാണ് ആ ചെയ്തതെന്നറിഞ്ഞത്. അവർക്ക് തങ്ങളുടെ ഇഷ്ടമായി എന്ന് വിശ്വസിക്കുന്നുയെന്ന് ഹോട്ടൽ ശൃംഖലയുടെ ഡയറക്ടർ പറഞ്ഞു.

ALSO READ : Cricket World Cup 2023 : ലോകകപ്പിലെ മോശം പ്രകടനം; ഇൻസമാം-ഉൾ-ഹഖ് പാകിസ്താൻ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞു

താരങ്ങളുടെ അമിത ഭക്ഷണപ്രിയവും കായികക്ഷമതയും ചർച്ചയാകുന്നതിനിടെയാണ് കൊൽക്കത്തയിൽ ഇങ്ങനെയൊരു റിപ്പോർട്ട് പുറത്ത് വരുന്നത്. കളത്തിൽ തീർത്തും അലസമായി പാക് താരങ്ങൾ പ്രകടനം കാഴ്ചവെക്കുന്നതിനെതിരെയാണ് വസീം ആക്രം നേരത്തെ രംഗത്തെത്തിയിരുന്നത്. അവരുടെ കായികക്ഷമതയെന്താണ് നോക്കൂ. കഴിഞ്ഞ മൂന്നാഴ്ചയായി തങ്ങൾ പറയുന്നത് ഇതാണ്, കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവർ ഫിറ്റ്നെസ് പരിശോധനയ്ക്ക് വിധേയരായിട്ടില്ല. അവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. അവരുടെ മുഖം നോക്കൂ എത്രത്തോളം വലുതായിരിക്കുന്നു. കണ്ടാൽ ദിവസവും എട്ട് കിലോ ഇറച്ചി കഴിക്കുന്നവരെ പോലെയുണ്ട്. ചില പരിശോധനകൾ നടത്തേണ്ടിയിരിക്കുന്നു. പണം വാങ്ങിട്ട് തന്നെയാണ് ഇവർ രാജ്യത്തിന് വേണ്ടി കളിക്കുന്നതെന്നായിരുന്നു വസീം അക്രം ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

പാകിസ്താൻ ലോകകപ്പിൽ നിന്നും പുറത്തായ സ്ഥിതയാണ് ഇപ്പോൾ. കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്നും പാക് ടീമിന് സ്വന്തമാക്കാൻ സാധിച്ചത് രണ്ട് ജയം മാത്രമാണ്. ഇതിന് പുറമെ അഫ്ഗാനിസ്ഥാൻ പാക് ടീമിനെ അട്ടിമറിക്കുകയും ചെയ്തതോടെ ബാബർ അസമിനും സംഘത്തിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കൂടാതെ പാക് ക്രിക്കറ്റ് ബോർഡിൽ സാമ്പത്തിക അട്ടിമറിയെന്ന മാധ്യമ റിപ്പോർട്ടും പുറത്ത് വന്നതോടെ പാകിസ്താൻ ക്രിക്കറ്റിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പാക് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനം മുൻ ക്യാപ്റ്റൻ ഇൻസമാം-ഉൾ-ഹഖ് ഒഴിയുകയും ചെയ്തു.

ഇന്ന് ചൊവ്വാഴ്ച ബംഗ്ലാദേശിനെതിരെയാണ് പാകിസ്താൻ ഈഡൻ ഗാർഡനിൽ ഇറങ്ങിയിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ ആറ് മത്സരത്തിൽ പാകിസ്താൻ ആകെ നേടാനായത് രണ്ട് ജയം മാത്രമാണ്. നാല് പോയിന്റുമായി പാകിസ്താൻ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളാണ് പാകിസ്താന് ഇനി ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളിൽ ജയിച്ചാലും പാകിസ്താന്റെ സെമി പ്രവേശനം ഏകദേശം അസ്തമിച്ചു കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Read More