Home> Sports
Advertisement

മെസിയും നെയ്മറും നേർക്കുന്നേർ; Champions League നോക്കൗട്ട് റൗണ്ട് ലൈനപ്പായി

ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളുടെ പ്രീക്വാർട്ടർ ലൈനപ്പായി. മെസിയും നെയ്മറും നേർക്കുന്നേർ

മെസിയും നെയ്മറും നേർക്കുന്നേർ; Champions League നോക്കൗട്ട് റൗണ്ട് ലൈനപ്പായി

​ഗ്രൂപ്പ് പോരാട്ടങ്ങൾ അവസാനിച്ച യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ പ്രീക്വാർട്ടർ റൗണ്ടിന്റെ ലൈനപ്പായി. സ്പാനിഷ് വമ്പന്മാരായ മെസിയുടെ ബാഴ്സലോണ നെയ്മറിന്റെ പാരിസ് സെന്റ് ജെ‌ർമെനുമായി ഏറ്റമുട്ടും. നിലവിലെ ചാമ്പ്യൻമാരായ ബയൺ മ്യൂണിക്ക് ഇറ്റലിയിൽ നിന്നുള്ള ലാസിയോയെ നേരിടും.

fallbacks

നെയ്മറും (Neymar)  മെസിയും തമ്മിലുള്ള ഏറ്റമുട്ടലാണ് ലൈനപ്പിലെ ആക‌ർഷകമായി മത്സരം. മുമ്പ് ഇരുവരും ബാഴ്സലോണയ്ക്കായി ഒരുമിച്ച് ജേഴ്സയണിഞ്ഞിരുന്നു പിഎസ്ജിക്കെതിരെ ഇറങ്ങിട്ടുണ്ട്. അന്ന് ഇരുവരും ചേർന്നുള്ള ബാഴ്സ ടീം 2017ൽ പിഎസ്ജിയെ ചാമ്പ്യൻസ് ലീ​ഗിൽ നോക്കൗട്ട് റൗണ്ടിൽ തകർത്താണ് ബാഴ്സ ക്വാർട്ടറിൽ പ്രവേശിച്ചത്. ബാഴ്സയെ 4-0ത്തിന് അദ്യപാദത്തിൽ തകർത്ത പിഎസ്ജിയെ രണ്ടാം ലഗിൽ 6-1ന് തിരിച്ചടിച്ചാണ് മെസിയും (Messi) നെയ്മറുമടങ്ങിയ കറ്റാലന്മാ‌ർ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. എന്നാൽ നിലവിലെ നെയ്മറിന്റെ പരിക്ക് താരങ്ങൾ തമ്മിൽ കലാശത്തിന് തടസമാകാനും സാധ്യതയുണ്ട്.

Also Read: കടവും ബാക്കി, ഇടയാതെ കൊമ്പനും എന്ത് ചെയ്യണമെന്നറിയാതെ ആരാധകർ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) യുവന്റസ് മുൻ ചാമ്പ്യൻമാരായ പോർട്ടോയെയാണ് നേരിടുക. ഇത് താരത്തിന് ജന്മാനാടയ പോ‌ർച്ചു​ഗല്ലിൽ മത്സരത്തിനായി ഇറങ്ങേണ്ടി വരും. ഇം​ഗ്ലീഷ് ചാമ്പ്യന്മാരായ ലിവർപൂൾ ജ‌ർമൻ ക്ലബായ ആർബി ലെയ്പ്സിഗിനെ നേരിടും. മാഞ്ചസ്റ്റർ സിറ്റിക്കും ജർമൻ ക്ലബ് തന്നെയാണ് എതിരാളി. ചെൽസി സിമയോണിയുടെ അത്ലറ്റികോ ഡി മാഡ്രിഡിനെയാണ് നേരിടുക. 

Also Read: ഇനി മറഡോണയ്ക്കായി മ്യുസിയം പണിയുമെന്ന് Bobby Chemmanur

ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കപ്പുകൾ ഉയർത്തിയ സിദാന്റെ റയൽ മാഡ്രി‍ഡ് ഇറ്റാലിയൻ ക്ലബായി അറ്റലാന്റയാണ് എതിരാളി. ഡോർട്ട്മുണ്ട് സെവിയ്യക്കെതിരെ ഇറങ്ങും. ഇരുപാദങ്ങളിലായി നടക്കുന്ന മത്സരങ്ങൾ ഫെബ്രുവരി 16 മുതലാണ് ആരംഭിക്കുക.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Read More