Home> Sports
Advertisement

യുവേഫ ചാംപ്യന്‍സ് ലീഗ്: പി.എസ്.ജിക്കെതിരെ ബാഴ്‌സക്ക് തോല്‍വി

യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യപാദ പ്രീക്വാർട്ടറിൽ സ്പാനീഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തോൽവി. ​ പാരീസ് സാൻ ഷെയർമയിനോടു ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്.

യുവേഫ ചാംപ്യന്‍സ് ലീഗ്: പി.എസ്.ജിക്കെതിരെ ബാഴ്‌സക്ക് തോല്‍വി

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ആദ്യപാദ പ്രീക്വാർട്ടറിൽ സ്പാനീഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് തോൽവി. ​  പാരീസ് സാൻ ഷെയർമയിനോടു ബാഴ്സ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. 

പിഎസ്ജിക്ക് വേണ്ടി ഏയ്ഞ്ചൽ ഡി മരിയ(18,55) ഇരട്ട ഗോളും ജൂലിയൻ ഡക്സ്ലർ(40), എഡിൻസണ്‍ കവാനി(71) എന്നിവർ ഓരോ ഗോൾ വീതവും നേടി. മെസി, സുവാരസ്​, നെയ്മർ എന്നീ ത്രയത്തെ പിടിച്ച്​ കെട്ടിയാണ്​ പി.എസ്​.ജി ആവേശ വിജയം സ്വന്തമാക്കിയത്​. 

കളിയുടെ ഒരു ഘട്ടത്തിലും ആധിപത്യം നേടാൻ ബാഴ്സിലോണക്ക്​ സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ട്​ ഗോളിന്​ മുന്നിലെത്തിയ പി.എസ്​.ജി രണ്ടാം പകുതിയിലും ബാഴ്​സിലോണക്ക്​ തിരിച്ച്​ വരവിനുള്ള അവസരം നൽകിയില്ല. മാർച്ച്​ 9നാണ്​ രണ്ടാം പാദ മൽസരം.

രണ്ടാം പാദത്തിലും മികച്ച കളി പുറത്തെടുത്താൽ പിഎസ്ജിക്ക് ക്വാർട്ടറിലേക്ക് കടക്കാം. കഴിഞ്ഞ നാലു സീസണായി ഫ്രഞ്ച് ചാന്പ്യന്മാർക്ക് ക്വാർട്ടറിനപ്പുറം കടക്കാനായിട്ടില്ല.

Read More