Home> Sports
Advertisement

Lionel Messi | ലയണൽ മെസിക്ക് കോവിഡ് പോസിറ്റീവ്; സ്ഥിരീകരണവുമായി PSG

മെസിക്ക് പുറമെ പി എസ് ജി യുടെ ജുവാൻ ബെർനാട്, സെർജിയോ റിക്കോ, നാഥാൻ ബുറ്റുമസ്സാല എന്നിവർക്കും കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തു.

Lionel Messi | ലയണൽ മെസിക്ക് കോവിഡ് പോസിറ്റീവ്;  സ്ഥിരീകരണവുമായി PSG

പാരിസ് : ഫ്രഞ്ച് ക്ലബായ പി എസ് ജിയുടെ അർജൈന്റൈൻ സൂപ്പർ താരം ലയണൽ മെസിക്ക് കോവിഡ് പോസിറ്റീവ്. പി എസ് ജി ഔദ്യോഗികമായി സ്ഥിരീകരണം നൽകി. കോവിഡ് ബാധിതനായ താരത്തിന് വാനെസുമായിട്ടുള്ള മത്സരം നഷ്ടമാകുമെന്ന് ടീം അറിയിച്ചു. (Lione Messi COVID Positive)

മെസിക്ക് പുറമെ പി എസ് ജി യുടെ ജുവാൻ ബെർനാട്, സെർജിയോ റിക്കോ, നാഥാൻ ബുറ്റുമസ്സാല എന്നിവർക്കും കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തു. കൂടാതെ ഒരു കോച്ചിങ് സ്റ്റാഫിനും കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രസീലിൽ തുടരുന്ന  പി എസ് ജിയുടെ മറ്റൊരു സൂപ്പർ താരം നെയ്മർക്കും വാനെസിന് പുറമെ ലിയോണുമായിട്ടുള്ള മത്സരം നഷ്ടമാകും.

നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂളിന്റെ കോച്ച് ജർഗ്ഗൻ ക്ലോപ്പിനും ആഴ്സ്നെൽ മാനേജൽ മിക്കൽ അർറ്റേറ്റയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. യൂറോപ്യനെ വീണ്ടും പിടിച്ച് കുലുക്കന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലീഗുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ക്ലബുകൾ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് ലീഗുകൾ തുടരാൻ ടീമുകൾ തീരുമാനം എടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
Read More