Home> Sports
Advertisement

Border Gavaskar Trophy Test : Australia യെ തകർത്ത 6 പുതുമുഖങ്ങൾക്ക് സ്വന്തം ചിലവിൽ Thar നൽകാനൊരുങ്ങി Anand Mahindra

ഷാർദുൽ താക്കൂർ, ശുഭ്മാൻ ​ഗിൽ, മുഹമ്മദ് സിറാജ്, നവദീപ് സെയ്നിസ വാഷിങ്ടൺ സുന്ദർ, ടി.നടരാജൻ തുടങ്ങിയ ആറ് താരങ്ങൾക്കാണ് ഥാ‌ർ സമ്മാനമായി നൽകുന്നത്. വരും തലമുറയ്ക്ക് പ്രചോദനമാകും വിധമായിരുന്ന ഈ താരങ്ങളുടെ പ്രകടനമെന്ന് മഹീന്ദ്ര.

 Border Gavaskar Trophy Test : Australia യെ തകർത്ത 6 പുതുമുഖങ്ങൾക്ക് സ്വന്തം ചിലവിൽ Thar നൽകാനൊരുങ്ങി Anand Mahindra

India vs Australia: ഇന്ത്യ‍യുടെ ഓസ്ട്രേലിയൻ പരട്യനത്തിലെ Border Gavaskar Trophy Test പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആറ് പുതുമുഖങ്ങൾക്ക് സമ്മാനമായ Thar SUV നൽകുമെന്ന് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ Anand Mahindra അറിയിച്ചു. ട്വീറ്ററിലൂടെ ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്. ഷാർദുൽ താക്കൂർ, ശുഭ്മാൻ ​ഗിൽ, മുഹമ്മദ് സിറാജ്, നവദീപ് സെയ്നിസ വാഷിങ്ടൺ സുന്ദർ, ടി.നടരാജൻ തുടങ്ങിയ ആറ് താരങ്ങൾക്കാണ് ഥാ‌ർ സമ്മാനമായി നൽകുമെന്ന് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 

ALSO READ: Ind vs Aus, Test Series: ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഗംഭീര ക്ലൈമാക്സ്; ഓസീസിനെ തരിപ്പണമാക്കി ഇന്ത്യ

വരും തലമുറയ്ക്ക് പ്രചോദനമാകും വിധമായിരുന്ന ഈ താരങ്ങളുടെ പ്രകടനമെന്നും മഹീന്ദ്ര ട്വിറ്ററിൽ അറിയിച്ചുണ്ട്. സാധ്യമല്ലാത്തത് സ്വപ്നം കണ്ട് നേടിയെടുക്കന്നാണ് ഇവർ തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് അറിയിക്കുന്നതെന്നും അദ്ദേഹം ട്വിറ്റിറിൽ കൂട്ടിച്ചേർത്തു. നേരത്തെ ഒരു തവണ ഇന്ത്യൻ ടീമിൽ ഇടം നേടിയ ഷാർദുൽ താക്കൂറിനെ (Shardul Thakur) ഉൾപ്പെടുത്തിയാണ് പുതുമുഖങ്ങൾക്ക് സമ്മാനം അറിയിച്ചത്. ഷാർദുൽ നേരത്തെ പങ്കെടുത്തെങ്കിലും പരിക്ക് മൂലം പിന്മാറേണ്ടി വന്നിരുന്നു. 

ALSO READ: Gabba Test: Siraj ന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി

നിരവധി ക്ലേശങ്ങൾ നിറഞ്ഞ സീരസായിരുന്നു ഇക്കഴിഞ്ഞ് ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പര. ആറിൽ അധികം താരങ്ങളാണ് പരിക്കേറ്റ് പരമ്പരിയിൽ നിന്ന് പുറത്താകേണ്ടി വന്നത്. കൂടാതെ ഒന്നാം മത്സരത്തിലെ നാണംക്കെട്ട തോൽവിക്കും നായകൻ വിരാട് കോലിയുടെ (Virat Kohli) നാട്ടിലേക്കുള്ള മടക്കവും തുടങ്ങിയവ ഇന്ത്യൻ ടീമിനെ എഴുതി തള്ളാൻ പല ക്രിക്കറ്റ് വിദഗ്ധരും മുൻ താരങ്ങളും രം​ഗത്തെത്തിയിരുന്നു. എന്നാൽ അതിൽ ഒന്നും തള്ളരാതെ ലോകം കീഴ്ടക്കിയ  പ്രതീതിയായിരുന്നു പരമ്പര അവസാനിച്ചപ്പോൾ. അതും പ്രത്യേകിച്ചും വലിയ ടെസ്റ്റ് പരിചയമില്ലാത്ത താരങ്ങളുമായി.

ALSO READ: Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു

നാല് മത്സരങ്ങളുടെ പരമ്പരിയിൽ ഒന്നിനെതിരെ രണ്ട് മത്സരങ്ങൾ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അവസാന ടെസ്റ്റിലെ ജയത്തിന് മുതൽ കൂട്ടാതയതും ഈ ആറ് താരങ്ങളുടെ പ്രകടനം തന്നെയായരിന്നു. സുന്ദറും-ഷാർദുലിന്റെ പാർട്ടണർഷിപ്പ്, സിറാജിന്റെ അഞ്ച് വിക്കറ്റ് നേട്ടം, ശുഭ്മാനൻ ​ഗില്ലിന്റെ (Shubhman Gill) ഓപ്പണിങ് പ്രകടനം തുടങ്ങിയവ ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരത്തിന്റെ വിജയത്തിന്റെ നെടുംതൂണുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
Read More