Home> Sports
Advertisement

കൊൽക്കത്ത ടീമിൽ ബിജെപി നേതാവ് സന്ദീപ് വാര്യർ..!

ഗൂഗിളിൽ kkr squad 2020 എന്ന് തിരയുമ്പോഴാണ് സന്ദീപ് വാര്യരുടെ ചിത്രം പ്രതീക്ഷപ്പെടുന്നത്.

കൊൽക്കത്ത ടീമിൽ ബിജെപി നേതാവ് സന്ദീപ് വാര്യർ..!

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ  പുതിയ സീസണ് തയ്യാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാര്യരും.  കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാര്യരുടെ ചിത്രത്തിന് പകരം ആളുമാറിയാണ് ബിജെപി നേതാവ് സന്ദീപ് വാരിയരുടെ ചിത്രം പ്രത്യക്ഷപ്പെടുന്നത്. 

ഗൂഗിളിൽ kkr squad 2020 എന്ന് തിരയുമ്പോഴാണ് സന്ദീപ് വാര്യരുടെ ചിത്രം പ്രതീക്ഷപ്പെടുന്നത്.  മോർഗൻ,  ആന്ദ്രെ റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമ്മിൻസ്, സുനിൽ  നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ബിജെപി നേതാവും ടീമിൽ ഇടം നേടിയത്.  ഗൂഗിളിന്റെ ഈ അബന്ധം നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  

Also read: അറസ്റ്റിലായ ഐഎസ് ഭീകരന്റെ വീട്ടിൽ നിന്നും പതാകയും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു! 

ഇതിന്റെ സ്ക്രീൻ ഷോട്ട്  നിരവധി സ്പോർട്സ് ഗ്രൂപ്പുകളിലും  പ്രചരിക്കുന്നുണ്ട്.  ബിജെപി നേതാവ് സന്ദീപ് വാര്യരും ഒരു ട്രോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. #selftroll എന്ന ഹാഷ്ടാഗിലാണ് സന്ദീപ് ട്രോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.  

Also read: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പദ്ധതിയുമായി പാക്കിസ്ഥാൻ

കോറോണ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ യുഎഇയിലേക്ക്  മാറ്റിയ ഐപിഎൽ 13 മത്തെ സീസണിനായി ടീമുകൾ കഴിഞ്ഞ  ദിവസം ദുബായിലെത്തിയിട്ടുണ്ട്.  താരങ്ങൾ ഇപ്പോൾ quarantine ൽ ആണ്.    

Read More