Home> Sports
Advertisement

ബെൻ സ്റ്റോക്ക് ഇംഗ്ലണ്ടിന്‍റെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ

അഞ്ച് വർഷം ടീമിനെ നയിച്ച ജോ റൂട്ട് വിരമിച്ചതോടയാണ് സ്റ്റോക്ക് നായക സ്ഥാനത്തേക്ക് എത്തിയത്

ബെൻ സ്റ്റോക്ക് ഇംഗ്ലണ്ടിന്‍റെ പുതിയ ടെസ്റ്റ് ക്യാപ്റ്റൻ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ഇനി ബെൻ സ്റ്റോക്ക് നയിക്കും.  അഞ്ച് വർഷം ടീമിനെ നയിച്ച ജോ റൂട്ട് വിരമിച്ചതോടയാണ് സ്റ്റോക്ക് നായക സ്ഥാനത്തേക്ക് എത്തിയത്.  ഇം​ഗ്ല​ണ്ട് ആ​ൻ​ഡ് വെ​യി​ൽ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അറിയിച്ചു.

മികച്ച ഓൾറൗണ്ടറും ടീമിലെ ആദ്യ ഇലവണിൽ സ്ഥാനം ഉറപ്പിച്ച ചുരുക്കം കളിക്കാരിൽ ഒരാളുമാണ് ബെൻ സ്റ്റോക്ക്. 2013 മു​ത​ൽ ടെ​സ്റ്റ് ടീ​മി​ൽ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യ സ്റ്റോക്ക്  79 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 5061 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. 174 വി​ക്ക​റ്റു​ക​ളും താ​രം സ്വന്തമാക്കി. 2017 മു​ത​ൽ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നായിരുന്നു സ്റ്റോ​ക്. പുരുഷ ടീമിന്‍റെ 81 ആമത്തെ ക്യാപ്റ്റനാണ് സ്റ്റോക്ക്. ടീമിന്റെ പുതിയ മാനേജിങ് ഡയറക്ടർ റോബ് കീയാണ് ക്യാപ്റ്റനായി സ്റ്റോക്കിനെ നിർദേശിച്ചത്. ഇസിബി ഇത് അംഗീകരിക്കുകയായിരുന്നു. 

"ബെൻ സ്റ്റോക്കിനെ ടെസ്റ്റ് ക്യാപ്റ്റനായി നിർദേശിക്കാൻ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ല". ടെസ്റ്റ് ക്രിക്കറ്റിനെ പുത്തൻ യുഗത്തിലേക്ക്  നയിക്കാൻ ആഗ്രഹിക്കുന്നതായും ബെൻ സ്റ്റോക്ക് ഈ സ്ഥാനത്തിന് പൂർണ്ണമായും അർഹനാണെന്നും റോബ് കീ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More