Home> Sports
Advertisement

ബിസിസിഐ ഭരണസമിതി നിയമനകാര്യത്തില്‍ ഫാലി എസ് നരിമാന് പകരം അനില്‍ ബി ധവാന്‍ അമിക്കസ് ക്യൂറിയാവും

ബിസിസിഐ ഭരണസമിതി നിയമനകാര്യത്തില്‍ ഫാലി എസ് നരിമാന്‍ അമിക്കസ് ക്യൂറിയാവില്ല. പകരം അനില്‍ ബി ധവാന്‍ അമിക്കസ് ക്യൂറിയാവും. തനിക്ക് അമിക്കസ് ക്യൂറിയവാന്‍ കഴിയില്ലെന്ന് ഫാലി എസ് നരിമാന്‍ സുപ്രീംകോടതിയെ അറിയിച്ചു.

ബിസിസിഐ ഭരണസമിതി നിയമനകാര്യത്തില്‍ ഫാലി എസ് നരിമാന് പകരം അനില്‍ ബി ധവാന്‍ അമിക്കസ് ക്യൂറിയാവും

മുംബൈ: ബിസിസിഐ ഭരണസമിതി നിയമനകാര്യത്തില്‍ ഫാലി എസ് നരിമാന്‍ അമിക്കസ് ക്യൂറിയാവില്ല. പകരം അനില്‍ ബി ധവാന്‍ അമിക്കസ് ക്യൂറിയാവും. തനിക്ക് അമിക്കസ് ക്യൂറിയവാന്‍ കഴിയില്ലെന്ന് ഫാലി എസ് നരിമാന്‍ സുപ്രീംകോടതിയെ അറിയിച്ചു.

 2009ല്‍ ബിസിസിഐക്ക് വേണ്ടി താന്‍ സുപ്രീംകോടതിയില്‍ ഹാജരായിരുന്നു. അതിനാല്‍ എനിക്ക് ധാര്‍മ്മികമായി അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഫാലി എസ് നരിമാന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ഗോപാൽ സുബ്രഹ്മണ്യത്തിനൊപ്പം അമിക്കസ് ക്യൂറിയായി അനിൽ ദിവാനെ നിയമിച്ചത്. 

ഇന്നലെയാണ് അനുരാഗ് ഠാക്കൂറിനെയും അജയ് ഷിർക്കെയെയും സുപ്രീംകോടതി പുറത്താക്കിയത്. ലോധ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു നടപടി. ക്രിക്കറ്റിനെ അഴിമതി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ആർ.എം. ലോധയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നത്. ബിസിസിഐയ്ക്ക് പുതിയ ഭരണ സമിതിയെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Read More