Home> Sports
Advertisement

പദ്മഭൂഷണ്‍: എം.എസ് ധോണിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് ബി.സി.സി.ഐ

രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷണ് എം.എസ് ധോണിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് ബി.സി.സി.ഐ. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ധോണിയുടെ പേര് നല്‍കിയതെന്നും, ഈ വർഷത്തെ പദ്മ പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ പേര് മാത്രമേ നിര്‍ദേശിച്ചിട്ടുള്ളുവെന്നും ബി.സി.സി.ഐഅറിയിച്ചു.

പദ്മഭൂഷണ്‍: എം.എസ് ധോണിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് ബി.സി.സി.ഐ

മുംബൈ: രാജ്യത്തെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷണ് എം.എസ് ധോണിയുടെ പേര് നാമനിര്‍ദ്ദേശം ചെയ്ത് ബി.സി.സി.ഐ. ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ധോണിയുടെ പേര് നല്‍കിയതെന്നും,  ഈ വർഷത്തെ പദ്മ പുരസ്കാരത്തിന് അദ്ദേഹത്തിന്‍റെ പേര് മാത്രമേ നിര്‍ദേശിച്ചിട്ടുള്ളുവെന്നും ബി.സി.സി.ഐഅറിയിച്ചു.

ഇന്ത്യക്കായി ട്വന്റി-ട്വന്റി(2007), ഏകദിന(2011) ലോകകപ്പും, ഐ.സി.സി ചാമ്പ്യന്‍സ്(2013)ട്രോഫിയും സ്വന്തമാക്കിയ വിജയ നായകനെ നാമനിർദ്ദേശം ചെയ്യാനുള്ള തീരുമാനത്തെ ബി.സി.സി.ഐയിലെ എല്ലാവരും അനുകൂലിച്ചു.

ഇതോടെ പദ്മഭൂഷൺ ലഭിക്കുന്ന പതിനൊന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി ധോണി മാറും. സച്ചിൻ തെ​ണ്ടു​ല്‍ക്ക​ര്‍, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ, ഡി.ബി. ഡിയോദാർ, സി.കെ. നായിഡു, ലാലാ അമർനാഥ് എന്നിവരാണ് മറ്റു പത്തു പേര്‍. 

302 ഏകദിനങ്ങളിൽനിന്നായി 9,737 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയപ്പോള്‍ 90 ടെസ്റ്റുകളിൽനിന്ന് 4,876 റണ്‍സും 78 ട്വന്‍റി-20 മത്സരങ്ങളിൽനിന്നു 1,212 റണ്‍സും ധോണി നേടി. 

Read More