Home> Sports
Advertisement

പന്ത് ചുരണ്ടല്‍ വിവാദം: ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു

ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഓ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റ് ക്രിക്കറ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പന്തില്‍ തിരിമറി കാട്ടിയ എന്ന ആരോപണത്തിന്‍റെ പേരില്‍ ക്രിക്കറ്റ് ലോകമൊന്നാകെ മിത്തിന് എതിരായതിന് പിന്നാലെയാണ് സ്റ്റീവ് സ്മിത്ത് രാജിവെച്ചത്.

പന്ത് ചുരണ്ടല്‍ വിവാദം: ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു

കേപ്​ടൗൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക-​ഓ​സ്ട്രേ​ലി​യ മൂ​ന്നാം ടെ​സ്റ്റ് ക്രിക്കറ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന വിവാദത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രാജിവെച്ചു. പന്തില്‍ തിരിമറി കാട്ടിയ എന്ന ആരോപണത്തിന്‍റെ പേരില്‍ ക്രിക്കറ്റ് ലോകമൊന്നാകെ സ്മിത്തിന് എതിരായതിന് പിന്നാലെയാണ് രാജിവെച്ചത്. 

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യു​ടെ കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് സാ​ൻ​ഡ്പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്ത് ചു​ര​ണ്ടു​ന്ന വീ​ഡി​യോ പുറത്തുവന്നതോടെയാണ്‌ വിവാദങ്ങള്‍ക്ക് തുടക്കമായത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറ്റം സമ്മതിക്കാന്‍ ഓസ്‌ട്രേലിയ നിര്‍ബന്ധിതമാവുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും സ്ഥാനമൊഴിഞ്ഞു. വിക്കറ്റ് കീപ്പര്‍ ടിം പെയ്നാണ് ഓസീസിന്‍റെ പുതിയ ക്യാപ്റ്റന്‍.

Read More