Home> Sports
Advertisement

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി റോജര്‍ ഫെഡറര്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മരിന്‍ സിലിച്ച്‌ എന്ന യുവരക്തത്തെ അഞ്ചുസെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മുപ്പത്തിയാറുകാരനായ റോജര്‍ ഫഡറര്‍ മുട്ടുകുത്തിച്ചു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി  റോജര്‍ ഫെഡറര്‍

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. മരിന്‍ സിലിച്ച്‌ എന്ന യുവരക്തത്തെ അഞ്ചുസെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മുപ്പത്തിയാറുകാരനായ റോജര്‍ ഫഡറര്‍ മുട്ടുകുത്തിച്ചു. 

ഇതോടെ ഫെഡററുടെ കരിയറിലെ ഗ്രാന്‍ഡ്സ്ലാം നേട്ടം ഇരുപതായി. ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ ഫെഡറര്‍ നോവാക് ദ്യോക്കോവിച്ച്‌, റോയ് എമേഴ്സണ്‍ എന്നിവരോടൊപ്പമെത്തി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി ഫെഡറര്‍. കെന്‍ റോസ്വാളാണ് ഇക്കാര്യത്തില്‍ ഫെഡററിന് മുന്നിലുള്ളത്. 37 വയസായിരുന്നു റോസ്വാളിന്.

Read More