Home> Sports
Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നൂറ്റിപതിനേഴാം റാങ്കിലുള്ള താരത്തോട് തോറ്റ് നൊവാക് ജ്യോക്കോവിച്ച് പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ നൊവാക് ജ്യോക്കോവിച്ച് പുറത്ത്. വൈൽഡ് കാർഡ് എൻട്രിയുമായി ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ ഉസ്ബെക്കിസ്ഥാന്‍റെ ലോക നൂറ്റിപതിനേഴാം നമ്പർ താരം ഡെന്നിസ് ഇസ്റ്റോമിനാണ് സെർബിയൻ താരത്തെ അട്ടിമറിച്ചത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍:  നൂറ്റിപതിനേഴാം റാങ്കിലുള്ള താരത്തോട് തോറ്റ് നൊവാക് ജ്യോക്കോവിച്ച് പുറത്ത്

മെൽബൺ: ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ ചാമ്പ്യന്‍ നൊവാക് ജ്യോക്കോവിച്ച് പുറത്ത്. വൈൽഡ് കാർഡ് എൻട്രിയുമായി ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ ഉസ്ബെക്കിസ്ഥാന്‍റെ ലോക നൂറ്റിപതിനേഴാം നമ്പർ താരം ഡെന്നിസ് ഇസ്റ്റോമിനാണ് സെർബിയൻ താരത്തെ അട്ടിമറിച്ചത്. 

ഓസ്ട്രേലിയൻ ഓപ്പണിൽ തുടർച്ചയായി 15 മൽസരങ്ങൾ ജയിച്ചതിന്‍റെ റെക്കോർഡുമായെത്തിയ ജോക്കോവിച്ചിനെ അഞ്ചു സെറ്റ് നീണ്ട മാരത്തൺ പോരാട്ടത്തിലാണ് റഷ്യന്‍ താരം തോൽപ്പിച്ചത്. മൽസരം അഞ്ചു മണിക്കൂറോളം നീണ്ടു. സ്കോർ: 7-6(10/8), 5-7, 2-6, 7-6 (7/5), 6-4.

2008 വിംബിള്‍ഡണുശേഷം ഇതാദ്യമായാണ് ജോക്കോവിച്ച് ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്താവുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 100ല്‍ പുറത്ത് റാങ്കുള്ള ഒരു താരത്തോട് ജോക്കോവിച്ച് തോല്‍ക്കുന്നത് ഇത് രണ്ടാം തവണ മാത്രമാണ്. 2016ലെ റിയോ ഒളിംപിക്സില്‍ 145-ാം റാങ്കുകാരനായ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടോയോടായിരുന്നു ഇതിന് മുമ്പ് ജോക്കോ തോറ്റത്.

ജോക്കോവിച്ച് പുറത്തായതോടെ ഓസ്ട്രേലിയന്‍ ഓപ്പണിലെ നാലു ഫൈനലുകളിലും ജോക്കോവിച്ചിന് മുന്നില്‍ തോല്‍ക്കേണ്ടിവന്ന ഒന്നാം സീഡ് ആന്‍ഡി മുറെയ്ക്ക് കിരീട സാധ്യതയേറി.

Read More