Home> Sports
Advertisement

Asia Cup 2023 : 'അവർ ഇല്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റ് നടക്കില്ല'; തനിക്ക് ലഭിച്ച സമ്മാനതുക ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിച്ച് സിറാജ്

Mohammed Siraj Asia Cup 2023 : 5,000 യുഎസ് ഡോളറാണ് ഫൈനൽ മത്സരത്തിലെ താരമായ മുഹമ്മദ് സിറാജിന് ലഭിച്ചത്.

Asia Cup 2023 : 'അവർ ഇല്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റ് നടക്കില്ല'; തനിക്ക് ലഭിച്ച സമ്മാനതുക ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിച്ച് സിറാജ്

കൊളംബോ : ഏഷ്യ കപ്പിൽ കളവും മനസ്സും നിറച്ച് ഇന്ത്യൻ പേസ് താരം മുഹമ്മദ് സിറാജ്. ആറ് വിക്കറ്റ് നേട്ടത്തിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം നേടി നൽകിയ സിറാജാണ് ഫൈനലിലെ താരം. തുടർന്ന് കളിയിലെ താരത്തിനുള്ള തനിക്ക് ലഭിച്ച സമ്മാനത്തുക ടൂർണമെന്റിന്റെ ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിക്കുന്നതായി സിറാജ് അറിയിച്ചു. കളിയിലെ താരത്തിനുള്ള 5,000 യുഎസ് ഡോളർ (4.15 ലക്ഷം രൂപ) ആണ് ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിക്കുന്നതായി സിറാജ് മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ അറിയിച്ചത്.

"ഈ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിനുള്ളതാണ്. അവർ അതിന് അർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ ഈ ടൂർണമെന്റ് തന്നെ ഉണ്ടാവില്ല" മുഹമ്മദ് സിറാജ് സമ്മാനദാന ചടങ്ങിനിടെ പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ശ്രീലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിനെ പ്രശംസിച്ചിരുന്നു. അവർക്ക് ഒരു പടി മുന്നിലായി സിറാജ് തന്റെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് സമർപ്പിക്കുകയായിരുന്നു.

ALSO READ : Asia Cup 2023 : ആറ് ഓവറിൽ ലങ്കയെ അടിച്ചിട്ടു; ഇന്ത്യക്ക് എട്ടാം ഏഷ്യ കപ്പ് കിരീടം

ഇവയ്ക്ക് പുറമെ ഏഷ്യ ക്രിക്കറ്റ് കൗൺസിൽ ലങ്കൻ  ഗ്രൗണ്ട് സ്റ്റാഫുകൾക്ക് 50,000 യുഎസ് ഡോളർ (41.55 ലക്ഷം രൂപ) പാരിതോഷികം നൽകുകയും ചെയ്തു. മഴയുടെ നിഴലിൽ സംഘടിപ്പിച്ച ടൂർണമെന്റ് മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതിന്റെ പ്രധാന പങ്ക് ഗ്രൗണ്ട് സ്റ്റാഫുകൾക്കാണെന്നാണ് ക്രിക്കറ്റ് വിദഗ്ധ അഭിപ്രായപ്പെടുന്നത്. ടൂർണമെന്റിൽ ഒരു മത്സരം മാത്രമാണ് മഴ മൂലം റദ്ദ് ചെയ്തത്. ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പ് ഘട്ടം മത്സരമാണ് മഴയെ തുടർന്ന് ഫലം കണ്ടെത്താതെ അവസാനിപ്പിച്ചത്.

അതേസമയം സൂപ്പർ ഫോറിൽ വീണ്ടും ഇന്ത്യയും പാകിസ്താനും നേർക്കുനേരെത്തിയപ്പോൾ റിസർവ് ദിനത്തിൽ മത്സരം സംഘടിപ്പിച്ച് ഫലം കണ്ടെത്തുകയായിരുന്നു. ഇന്ത്യ-നേപ്പാൾ, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങളും മഴയെ തുടർന്ന് തടസ്സപ്പെട്ടെങ്കിലും അന്തിമ ഫലം കണ്ടിരുന്നു. ഇന്നലെ നടന്ന ഫൈനലിൽ മഴ വില്ലനായി എത്തിയിരുന്നു. മഴയെ തുടർന്ന് ടോസിന് ശേഷം പത്ത് മിനിറ്റ് വൈകിയാണ് ഇന്ത്യ-ശ്രീലങ്ക ഏഷ്യ കപ്പ് ഫൈനൽ മത്സരം ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More