Home> Sports
Advertisement

Ind vs SL: ഏഷ്യാ കപ്പില്‍ ഇന്ന് 'രണ്ടില്‍ ഒന്ന്' അറിയാം; ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍

India Vs Sri Lanka, Asia Cup 2023: ഇന്ത്യയുടെ ബാറ്റ്സ്മാൻമാരെല്ലാം മികച്ച ഫോമിലായതാണ് ശ്രീലങ്കയ്ക്ക് വെല്ലുവിളിയാകുക.

Ind vs SL: ഏഷ്യാ കപ്പില്‍ ഇന്ന് 'രണ്ടില്‍ ഒന്ന്' അറിയാം; ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍

കൊളംബോ: ഏഷ്യാ കപ്പില്‍ ഇന്ന് ഇന്ത്യ - ശ്രീലങ്ക പോരാട്ടം. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം പാകിസ്താനെതിരെ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയും ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്കയും എത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ. 

ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം ഫൈനലിലെത്തുമെന്നതിനാല്‍ രണ്ടും കല്‍പ്പിച്ചാകും ശ്രീലങ്ക ഇറങ്ങുക. ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ച നിലയിലാണ്. ഇന്ന് ഇന്ത്യയ്ക്ക് എതിരെ പരാജയപ്പെട്ടാല്‍ പാകിസ്താന്‍ - ശ്രീലങ്ക പോരാട്ടം 'സെമി ഫൈനലാ'കും. 

ALSO READ: ചീട്ടുകൊട്ടാരമായി പാകിസ്താൻ; ഏഷ്യ കപ്പിൽ ഇന്ത്യക്ക് കൂറ്റൻ ജയം
 
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പാകിസ്താനെതിരായ ആദ്യ മത്സരത്തിനിടെ മഴ വില്ലാനായതോടെ മത്സരം റിസര്‍വ് ഡേയിലേയ്ക്ക് മാറ്റിയിരുന്നു. ഇതോടെ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം തിങ്കളാഴ്ചയിലേയ്ക്ക് നീണ്ടു. ഇന്ന് വീണ്ടും ശ്രീലങ്കയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

പാകിസ്താനെതിരായ മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും ഫോമിലേയ്ക്ക് ഉയര്‍ന്നതാണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കം നല്‍കുന്നുണ്ട്. വിരാട് കോഹ്ലി പാകിസ്താനെതിരെ സെഞ്ച്വറി അടിച്ച് ഫോം തെളിയിച്ചു കഴിഞ്ഞു. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതനായി ടീമിലെത്തിയ കെ.എല്‍ രാഹുലും സെഞ്ച്വറിയോടെയാണ് വരവറിയിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പാകിസ്താനെതിരെ വെറും 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സാണ് അടിച്ചു കൂട്ടിയത്. പേരുകേട്ട പാക് ബൗളര്‍മാരെല്ലാം ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിന്റെ ചൂടറിഞ്ഞു. മറുപടി ബാറ്റിംഗില്‍ പാക് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 8 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 

സാധ്യതാ ടീം

ഇന്ത്യ: രോഹിത് ശർമ്മ (C), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ (WK), വിരാട് കോഹ്ലി, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ശ്രീലങ്ക: പാത്തും നിസ്സാങ്ക, ദിമുത് കരുണരത്‌നെ, കുസൽ മെൻഡിസ് (WK), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദസുൻ ഷനക (C), ദുനിത് വെല്ലലഗെ, മഹേഷ് തീക്ഷണ, കസുൻ രജിത, മതീശ പതിരണ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More