Home> Sports
Advertisement

Asia Cup 2022 : ഇന്ത്യക്ക് ഇനി റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യാം; അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ത്രസിപ്പിക്കുന്ന ഒരു വിക്കറ്റ് ജയം

Asia Cup 2022 Pakistan vs Afghanistan : അവസാന ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ സിക്സറുകൾ പറത്തി നസീം ഷാ പാകിസ്ഥാനെ ഫൈനലിലേക്കെത്തിക്കുകയായിരുന്നു.

Asia Cup 2022 : ഇന്ത്യക്ക് ഇനി റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്യാം; അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ത്രസിപ്പിക്കുന്ന ഒരു വിക്കറ്റ് ജയം

ദുബായ് : ഏഷ്യ കപ്പിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷയ്ക്ക് അവസാനം കുറിച്ച് അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് ജയം. അഫ്ഗാനെ ഒരു വിക്കറ്റിനാണ് പാകിസ്ഥാൻ തകർത്തത്. അവസാന ഓവറുകളിൽ വിജയ പ്രതീക്ഷ നിലനിർത്തിയ അഫ്ഗാൻ മത്സരത്തിന്റെ ഇരുപതാം ഓവറിൽ വിജയം കൈവിടുകയായിരുന്നു. നാല് പന്ത് ബാക്കി നിൽക്കവെയാണ് പാക് സംഘം വിജയലക്ഷ്യം കണ്ടെത്തിയത്. 

ടോസ് നേടിയ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. പാക് ബോളിങ് ആക്രമണത്തിൽ പതറിയ അഫ്ഗാൻ സംഘം ഇബ്രാഹിം സദ്രാ്റെ 35 റൺസ് ഇന്നിങ്സിലാണ് സ്കോർ ബോർഡ് 100 കടന്നത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് 129 റൺസെടുത്ത അവസാനിക്കുകയായിരുന്നു. പാകിസ്ഥാനായി ഹാരിസ് റൌഫ്  രണ്ട് വിക്കറ്റ് വീഴത്തി.

ALSO READ : Asia Cup 2022 : ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചു; ലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെതിരെ അഫ്ഗാൻ തങ്ങളുടെ ബോളിങ് ആക്രമണം തുടരുകയായിരുന്നു. 50 റൺസെടുക്കുന്നതിനിടെ പാക് ബാറ്റിങ്ങ് നിരയുടെ ആദ്യ മൂന്ന് വിക്കറ്റുകൾ അഫ്ഗാൻ ബോളർമാർ തെറുപ്പിച്ചിരുന്നു. പാക് നായകൻ ബാബർ അസം ഗോൾഡൻ ഡക്കായി പുറത്താകുകയായിരുന്നു. തുടർന്ന് മെല്ലെ ഇഫ്തിഖർ അഹമ്മദും ഷദാബ് ഖാനും ചേർന്നും പാകിസ്ഥാനെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. 

എന്നാൽ അവസാന അഞ്ച് ഓവറുകളിൽ അഫ്ഗാൻ ബോളർമാർ തങ്ങളുടെ ആക്രമണം പുറത്തെടുക്കുകയായിരുന്നു. ഒരോ ഇടവേളകളിലായി പാക് ബാറ്റർമാരെ അഫ്ഗാൻ ബോളർമാർ തിരികെ ഡ്രസ്സിങ് റൂമിലേക്ക് മടക്കി. 19-ാം ഓവറിൽ അസിഫ് അലിയും പുറത്താക്കിയതോടെ അഫ്ഗാനിസ്ഥാൻ വിജയപ്രതീക്ഷ തങ്ങൾക്കൊപ്പം കൊണ്ടുവന്നു. എന്നാൽ അവസാന ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ സിക്സറുകൾ പറത്തി നസീം ഷാ പാകിസ്ഥാനെ ഫൈനലിലേക്കെത്തിക്കുകയായിരുന്നു.

ALSO READ : Asia Cup 2022 : ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അവസാനിച്ചു; ലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ പൂർണമായും അവസാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യക്കെതിരെ ശ്രീലങ്ക ജയം കണ്ടെത്തിയതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ ഏകദേശം അവസാനിച്ചതാണ്. ഇന്ന് അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ തോൽപ്പിരുന്നെങ്കിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ നിലനിന്നിരുന്നേനെ. നാളെ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ടൂർണമെന്റിലെ അവസാന മത്സരം. സെപ്റ്റംബർ 11നാണ് ഏഷ്യ കപ്പ് ഫൈനൽ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More