Home> Sports
Advertisement

ട്വന്റി-ട്വന്റിയില്‍ ചരിത്രമെഴുതി ഇന്ത്യ; ആശിഷ് നെഹ്റയ്ക്ക് ഉജ്ജ്വലമായ വിടവാങ്ങല്‍

ട്വന്റി20യിൽ ആദ്യമായി ന്യൂസീലൻഡിനെ കീഴടക്കി ചരിത്രമെഴുതി ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ നടന്ന ട്വന്റി20 മൽ‌സരത്തിൽ ന്യൂസീലൻഡിനെതിരെ 53 റൺസിന് വിജയം സ്വന്തമാക്കി ഇന്ത്യ.

ട്വന്റി-ട്വന്റിയില്‍ ചരിത്രമെഴുതി ഇന്ത്യ; ആശിഷ് നെഹ്റയ്ക്ക് ഉജ്ജ്വലമായ വിടവാങ്ങല്‍

ന്യൂഡൽഹി: ട്വന്റി20യിൽ ആദ്യമായി ന്യൂസീലൻഡിനെ കീഴടക്കി ചരിത്രമെഴുതി ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ലയില്‍ നടന്ന ട്വന്റി20 മൽ‌സരത്തിൽ ന്യൂസീലൻഡിനെതിരെ 53 റൺസിന് വിജയം സ്വന്തമാക്കി ഇന്ത്യ. 

ഈ മൽസരത്തോടെ  അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന്‍ വിടവാങ്ങുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബൗളര്‍ ആശിഷ് നെഹ്റയ്ക്ക് വിജയമധുരത്തോടെ യാത്രയയപ്പ് നല്‍കാനും ഇന്ത്യയ്ക്കായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗില്‍ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസിൽ അവസാനിച്ചു. 

36 പന്തിൽ 39 റൺസെടുത്ത ടോം ലാഥമാണ് ന്യൂസീലന്‍ഡിന്‍റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ മിച്ചൽ സാന്റ്നർ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് കിവീസിന്റെ പരാജയഭാരം കുറച്ചത്. സാന്റ്നർ 14 പന്തിൽ 27 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇ​ന്ത്യ​ക്കാ​യി അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, യു​സ്്‌വേ​ന്ദ്ര ചാ​ഹ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേടി. 

അ​വ​സാ​ന മ​ല്‍സ​രം ക​ളി​ച്ച ആ​ശി​ഷ് നെ​ഹ്‌​റ നാ​ല് ഓ​വ​റി​ല്‍ 29 റ​ണ്‍സ് മാ​ത്ര​മേ വ​ഴ​ങ്ങി​യു​ള്ളൂ​വെ​ങ്കി​ലും വിക്കറ്റ് നേടാനായില്ല. ട്വന്റി-ട്വന്റിയില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയ ധവാന്‍(80) ആണ് മാൻ ഓഫ് ദ മാച്ച്.

നേ​ര​ത്തെ, ടോസ് നഷ്ടപ്പെട്ടെങ്കിലും ട്വന്റി-ട്വന്റിയില്‍ ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ലെ ഏറ്റവും ഉയര്‍ന്ന കൂ​ട്ടു​കെ​ട്ട് പടുത്തുയര്‍‍ത്തിയ രോഹിത്ത്-ധവാന്‍ സഖ്യമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ നേടാന്‍ അടിത്തറ നല്‍കിയത്. ഇ​രു​വ​രും ചേ​ര്‍ന്ന് ഒ​ന്നാം വി​ക്ക​റ്റി​ല്‍ 158 റ​ണ്‍സി​ന്‍റെ റെക്കോര്‍ഡ്‌ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. 

55 പ​ന്തു നേ​രി​ട്ട രോ​ഹി​ത് ആ​റു ബൗ​ണ്ട​റി​യും നാ​ലു സി​ക്‌​സിന്‍റെയും അകമ്പടിയോടെ 80 റ​ണ്‍സെ​ടു​ത്തപ്പോള്‍  52 പ​ന്തി​ല്‍ 10 ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സിന്റെയും സഹായത്തോടെ ധ​വാ​ന്‍ 80 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​യി. ധ​വാ​ന്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ സ്‌​കോ​ര്‍ ഉ​യ​ര്‍ത്താ​നെ​ത്തി​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി. 

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (26*) ധോ​ണി(7*). ന്യൂ​സില​ന്‍ഡി​നാ​യി ഇ​ഷ് സോ​ധി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

Read More