Home> Sports
Advertisement

വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ മെസിയോട് അര്‍ജന്റീന പ്രസിഡണ്ടും മറഡോണയും

അന്താരാഷ്​ട്ര ഫുട്​ബോളിൽ നിന്ന്​ വിരമിച്ച മെസിയോട്​ തീരുമാനത്തിൽ നിന്ന്​ പിൻമാറണമെന്ന്​ അർജൻറീന പ്രസിഡൻറ്​ മൗറികോ മക്രി. ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയോടു തീരുമാനം പുനപരിശോധിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ മെസിയോട് അര്‍ജന്റീന പ്രസിഡണ്ടും മറഡോണയും

ബ്യൂണസ് അയേഴ്​സ്​:അന്താരാഷ്​ട്ര ഫുട്​ബോളിൽ നിന്ന്​ വിരമിച്ച മെസിയോട്​ തീരുമാനത്തിൽ നിന്ന്​ പിൻമാറണമെന്ന്​ അർജൻറീന പ്രസിഡൻറ്​ മൗറികോ മക്രി.  ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയോടു  തീരുമാനം പുനപരിശോധിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഈ  ആവശ്യമുന്നയിച്ച് പ്രസിഡൻറ്​ മെസിയുമായി സംസാരിച്ചു. ടെലിഫോണില്‍ മെസിയുമായി സംസാരിച്ച മക്രി  ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യമൊന്നടങ്കം മെസിയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നു പറഞ്ഞ മക്രി വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും പറഞ്ഞു.

അതേ സമയം ലയണല്‍ മെസി ദേശീയ ടീമില്‍ തിരിച്ചെത്തണമെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണയും ആവശ്യപ്പെട്ടു . അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കാന്‍ മെസി വരുമെന്നും മെസിയെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു. എന്നാല്‍ വിഷയുമായി ബന്ധപ്പെട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലഫെയ്‌സ്ബുക്കിലൂടെയാണ് വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണമെന്ന് മെസിയോട് അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണ ആവശ്യപ്പെട്ടത്. 

മെസിക്ക് ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ മറഡോണ റഷ്യയില്‍ നടക്കുന്ന അടുത്ത ലോകകപ്പില്‍ മെസി അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കാന്‍ വരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. മെസിയുമായി സംസാരിക്കുമെന്നും ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും മറഡോണ പറഞ്ഞു. മറഡോണ അടക്കമുള്ളവരുടെ വിമര്‍ശമാണ് മെസിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അസോസിയേഷനുമായുള്ള അസ്വാരസ്യങ്ങളും മെസിയുടെ തീരുമാനത്തിന് കാരണമായെന്ന് കരുതുന്നു.

Read More