Home> Sports
Advertisement

കുബ്ലെയോ രവിശാസ്ത്രിയോ ? ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രധാന കോച്ച് ആരെന്ന് ഈമാസം 24ന് അറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പ്രധാന കോച്ച് ആരെന്ന് ഈമാസം 24ന് അറിയാം. ധര്‍മശാലയില്‍ 24ന് നടക്കുന്ന ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി അന്തിമ തീരുമാനം പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലെഗ്സ്പിന്നറുമായ അനില്‍ കുംബ്ളെ കോച്ചാകാന്‍ സാധ്യതയുണ്ടെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

കുബ്ലെയോ രവിശാസ്ത്രിയോ ? ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പ്രധാന കോച്ച് ആരെന്ന് ഈമാസം 24ന് അറിയാം

ധര്‍മശാല: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പ്രധാന കോച്ച് ആരെന്ന് ഈമാസം 24ന് അറിയാം. ധര്‍മശാലയില്‍ 24ന് നടക്കുന്ന ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി അന്തിമ തീരുമാനം പ്രഖ്യാപിക്കും. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലെഗ്സ്പിന്നറുമായ അനില്‍ കുംബ്ളെ കോച്ചാകാന്‍ സാധ്യതയുണ്ടെന്ന് ബി.സി.സി.ഐയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

പുതിയ കോച്ചിനെ ക്ഷണിച്ചുകൊണ്ട് ബി.സി.സി.ഐ വെബ്സൈറ്റിലൂടെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 57 പേരാണ് കോച്ചാകാന്‍ അപേക്ഷ നല്‍കിയത്. മുഴുവന്‍ പേരുകളും വെളിപ്പെടുത്തിയിട്ടില്ളെങ്കിലും അനില്‍ കുംബ്ലെ , ഇന്ത്യന്‍ ടീം ഡയറക്ടറായ രവി ശാസ്ത്രി, മുന്‍ ഓപണിങ് ബൗളര്‍ വെങ്കിടേശ് പ്രസാദ്, ഇന്ത്യന്‍ ടീമിന്‍െറ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ എന്നീ ഇന്ത്യക്കാര്‍ അപേക്ഷിച്ചതായി അറിവായിട്ടുണ്ട്. നിരവധി വിദേശ കളിക്കാരും കോച്ചാകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ പേരുവിവരങ്ങള്‍ ബി.സി.സി.ഐ പുറത്തുവിട്ടിട്ടില്ല. 

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബൗളര്‍ എന്ന ഖ്യാതി നേടിയ അനില്‍ കുംബ്ലെക്കും മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ടീം  താരവും  ഇപ്പോള്‍ ടീം ഡയറക്ടറുമായ രവി ശാസ്ത്രിക്കും ആണ്  ഏറെ സാധ്യത കല്‍പിക്കപ്പെടുന്നത് . ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍െറ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍ കുംബ്ളെ. 2008ല്‍ കളി നിര്‍ത്തിയ കുംബ്ളെ ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂരിന്‍െറയും മുംബൈ ഇന്ത്യന്‍സിന്‍െറയും ഉപദേശകനായിരുന്നു.

ഏകദിനത്തില്‍ 337 വിക്കറ്റും ടെസ്റ്റില്‍ 619 വിക്കറ്റും സ്വന്തമാക്കിയ കുംബ്ലെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബൗളറാണ്.  മുത്തയ്യ മുരളീധരനും (800 വിക്കറ്റ്) ഷെയ്ന്‍ വോണുമാണ് (708) കുംബ്ളെക്ക് മുന്നില്‍.താല്‍ക്കാലിക കോച്ചായി തെരഞ്ഞെടുത്ത സഞ്ജയ് ബംഗാറിന്‍െറ കീഴിലാണ് ഇന്ത്യന്‍ ടീം സിംബാബ്വെയില്‍ ഇപ്പോള്‍ ഏകദിന പരമ്പര കളിക്കുന്നത്.

 2015 ലോകകപ്പിനുശേഷം സിംബാബ്വെക്കാരനായ ഡങ്കന്‍ ഫ്ളെച്ചറുടെ സേവനം മതിയാക്കിയശേഷം ഇന്ത്യക്ക് സ്ഥിരം കോച്ചില്ല. ടീം ഡയറക്ടറായി തെരഞ്ഞെടുത്ത രവി ശാസ്ത്രിക്കായിരുന്നു താല്‍ക്കാലിക ചുമതല.18 മാസം ടീമിനൊപ്പം ഡയറക്ടറായി പ്രവര്‍ത്തിച്ച രവിശാസ്ത്രിയാണ് ബി.സി.സി.ഐയുടെ  പരിഗണനയിലുള്ള മറ്റൊരാള്‍ .ടീം  ഡയറക്ടറെന്ന നിലയില്‍ ടീമിനെ ഒത്തുരമയോടെ കൊണ്ടുപോകാന്‍ ശാസ്ത്രിക്ക് സാധിച്ചെന്ന് കളിക്കാരും മുന്‍താരങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.  അടുത്തമാസം 21 നു തുടങ്ങുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു മുന്‍പ്  പുതിയ പരിശീലകന്‍ സ്ഥാനം ഏറ്റെടുക്കും

Read More