PHOTOS

Wild Life Tour for Indian Team: ഹരാരെയിലെ വൈൽഡ് ലൈഫ് ആസ്വദിച്ച് ഇന്ത്യൻ ടീം; ചിത്രങ്ങൾ കാണാം

ബാബ്‌വെ ടി20 പരമ്പര ഹരാരെയിൽ പുരോ​ഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ പൂ‍ർത്തിയായപ്പോൾ ഇന്ത്യയും ആതിഥേയരായ സിംബാബ്‌വെയും ഒപ്പത്തി...

Advertisement
1/6

ബിസിസിഐയാണ് ഇന്ത്യൻ ടീമിനും കുടുംബാം​ഗങ്ങൾക്കുമായി ഹരാരെയിൽ വൈൽഡ് ലൈഫ് ടൂർ സംഘടിപ്പിച്ചത്. 

 

2/6

സിംബാബ്‌വെ ക്രിക്കറ്റ്, സിംബാബ്‌വെ ടൂറിസം എന്നിവരുടെ സഹകരണത്തോടെയായിരുന്നു ടൂർ. 

 

3/6

ആനകൾ, ജിറാഫ്, മാനുകൾ തുടങ്ങി നിരവധി വന്യജീവികളെ നേരിൽ കണ്ട് ആസ്വദിച്ചായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര.

 

4/6

റിങ്കു സിം​ഗ്, ശിവം ദുബെ, വാഷിം​ഗ്ടൺ സുന്ദർ, ഋതുരാജ് ഗെയ്ക്വാദ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയി, റിയാന്‍ പരാഗ്, ഖലീല്‍ അഹമ്മദ്‌ തുടങ്ങിയ താരങ്ങൾ ടൂറിൽ പങ്കെടുത്തു. 

 

5/6

യാത്രയുടെ ചിത്രങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

 

6/6

നാളെ വൈകുന്നേരം 4.30നാണ് ടി20 പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരം നടക്കുക. 





Read More