PHOTOS

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? നേട്ടങ്ങളും കോട്ടങ്ങളും അറിയാം, സമ്പൂർണ വാരഫലം

ർക്കും ഈ ആഴ്ച വളരെയേറെ പ്രധാനപ്പെട്ടതാണ്. ചില രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട...

Advertisement
1/12

മേടം: മേടം രാശിക്കാര്‍ സാമ്പത്തികപരമായും കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും ജോലിയിലുമെല്ലാം പ്രതിസന്ധികള്‍ നേരിടും. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം മോശമാകും. വൈകാരികമായ പ്രതികരണങ്ങള്‍ പ്രശ്‌നങ്ങളിലേയ്ക്ക് തള്ളിവിടും. ജോലിയില്‍ പുരോഗതി ലഭിക്കുന്നതിന് കാലതാമസം നേരിടും. ആഴ്ചയുടെ രണ്ടാം പകുതിയില്‍ സ്ഥിരവരുമാനക്കാര്‍ സൂക്ഷിക്കണം. 

 

2/12

ഇടവം: ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായ ഫലമാണ് കാണുന്നത്. ശത്രുക്കള്‍ ശക്തരാകും. ജോലിക്കാര്യത്തില്‍ എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തും. മറ്റുള്ളവര്‍ നിങ്ങളെ തെറ്റിധരിച്ചേക്കാം. ജോലിയില്‍ അശ്രദ്ധ കാണിച്ചാല്‍ അനന്തര ഫലം അനുഭവിക്കേണ്ടി വരും. എല്ലാ കാര്യത്തിലും രഹസ്യാത്മകത സൂക്ഷിക്കാന്‍ ശ്രമിക്കുക. ബിസിനസുകാര്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കും. വസ്തു സംബന്ധമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. 

 

3/12

മിഥുനം: മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായ സമയമാണ് വന്നെത്തിയിരിക്കുന്നത്. ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ പ്രതീക്ഷിക്കാം. വരുമാനം വര്‍ധിപ്പിക്കുന്നതിനായി പുതിയ സ്രോതസസുകള്‍ കണ്ടെത്തും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചകള്‍ ലഭിക്കും. തീരാതെ കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കും. 

 

4/12

കര്‍ക്കടകം: കര്‍ക്കടകം രാശിക്കാര്‍ക്ക് പുരോഗതിയുടെ കാലമാണിത്. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവും ലഭിക്കും. ബിസിനസുകാര്‍ക്ക് അപ്രതീക്ഷിത ലാഭം കൈവരും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വീട്ടില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചകള്‍ ലഭിക്കും. പ്രണയ ജീവിതം വിവാഹത്തിലേയ്ക്ക് വഴിമാറാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം ആനന്ദകരമായിരിക്കും. 

 

5/12

ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള സമയമാണ് വന്നെത്തിയിരിക്കുന്നത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ജോലിഭാരം കുറയ്ക്കും. പ്രണയ ബന്ധം കൂടുതല്‍ ശക്തമാകും. പങ്കാളിയ്‌ക്കൊപ്പം ദീര്‍ഘയാത്രയ്ക്ക് സാധ്യതയുണ്ട്. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. 

 

6/12

കന്നി: കന്നി രാശിക്കാര്‍ക്ക് ഈ ആഴ്ച സമ്മിശ്രമായ ഫലമാണ് കാണുന്നത്. കുടുംബാന്തരീക്ഷം മോശമാകുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. പങ്കാളിയുടെ ആരോഗ്യം മോശമാകുന്നത് ആശങ്കയ്ക്ക് കാരണമാകും. ബന്ധുക്കളുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. ബിസിനസുകാര്‍ക്ക് നല്ല സമയമാണ്. പുതിയ പദ്ധതികളില്‍ നിന്ന് ലാഭം വന്നുതുടങ്ങും. കടം കൊടുത്ത പണം തിരികെ ലഭിക്കും. നഷ്ടങ്ങളില്‍ നിന്ന് വേഗത്തില്‍ കര കയറും. എടുത്തുചാട്ടം പാടില്ല. 

 

7/12

തുലാം: തുലാം രാശിക്കാര്‍ക്ക് ഈ അഴ്ചയില്‍ ആശങ്കകളുടെ ദിനങ്ങളായിരിക്കാം വന്നുചേരുക. ജോലിക്കാര്യങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായേക്കാം. ഏകാന്തത അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വൈകാരികമായി തീരുമാനങ്ങള്‍ എടുക്കരുത്. ആവശ്യമായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോകുന്നത് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കും. പ്രണയ ജീവിതത്തില്‍ ജാഗ്രത ആവശ്യമാണ്. വലിയ ലാഭം നേടുന്നതിനായി ചെറിയ ലാഭം ലഭിക്കുമെന്ന് ഉറപ്പുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്. 

 

8/12

വൃശ്ചികം: ഈ ആഴ്ചയുടെ ആദ്യത്തെ പകുതിയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് അലസതയുണ്ടാകാം. ജോലിക്കാര്യത്തില്‍ ശ്രദ്ധ നഷ്ടപ്പെടും. എന്ത് സംശയം തോന്നിയാലും സഹപ്രവര്‍ത്തകരുടെയോ സീനിയേഴ്‌സിന്റെയും അഭിപ്രായം തേടാന്‍ മടി കാണിക്കരുത്. സ്ഥലം മാറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം ആധ്യാത്മിക യാത്രകള്‍ നടത്തിയേക്കാം. ബിസിനസുകാര്‍ക്കും നിക്ഷേപകര്‍ക്കും നല്ല സമയമാണ്. പ്രണയ ബന്ധം ശക്തിപ്പെടും. ദാമ്പത്യ ജീവിതം ആനന്ദകരമാകും. 

 

9/12

ധനു: ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളുടെ സമയമാണിത്. ബിസിനസില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തും. പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. പുതിയ തൊഴിലവസരങ്ങള്‍ തേടിയെത്തിയേക്കാം. പഴയ കാല സുഹൃത്തിനെ കണ്ടുമുട്ടാനിട വരും. പ്രണയ ബന്ധം ശക്തമാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മനസില്‍ സൂക്ഷിക്കുന്ന പ്രണയം തുറന്നുപറയാനും ഇത് നല്ല സമയമാണ്. 

 

10/12

മകരം: സാമ്പത്തികമായ കാര്യങ്ങളിലും ആരോഗ്യപരമായ കാര്യങ്ങളിലും മകരം രാശിക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയുണ്ട്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് വിചാരിച്ചതിലും കൂടുതല്‍ ചെലവുണ്ടാകും. ബിസിനസുകാര്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ ധനനഷ്ടം സംഭവിക്കും. നിക്ഷേപകര്‍ നന്നായി പഠിച്ച ശേഷം മാത്രം സാമ്പത്തിക കാര്യങ്ങളില്‍ പണം ചെലവിടുന്നതാണ് നല്ലത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. 

 

11/12

കുംഭം: കുംഭം രാശിക്കാര്‍ എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കണം. എതിരാളികള്‍ ശക്തരാകുന്ന സമയമാണ്. ജോലി സ്ഥലത്തായാലും ബിസിനസിലായാലും എതിരാളികളുടെ നീക്കങ്ങള്‍ സജീവമാകും. അതിനാല്‍ തെറ്റുകള്‍ വരാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ കുറയും. ദീര്‍ഘ ദൂര യാത്രയ്ക്ക് സാധ്യത കാണുന്നുണ്ട്. മോഷണത്തിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വന്തം വസ്തുക്കള്‍ സൂക്ഷിക്കുക.  

 

12/12

മീനം: ഏറെക്കാലമായി അകന്നുനിന്ന ബന്ധുക്കളുമായി ഇടപഴകാന്‍ മീനം രാശിക്കാര്‍ക്ക് അവസരം ലഭിക്കും. പുതിയ ജോലിയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. പുതിയ കര്‍മ്മ പദ്ധതികള്‍ രൂപീകരിക്കാന്‍ അവസരമുണ്ടാകും. സാമ്പത്തികനിലയില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. കുടുംബാന്തരീക്ഷം മെച്ചപ്പെടും. പങ്കാളിയുമായുള്ള ആത്മബന്ധം വര്‍ധിക്കും. പ്രണയിതാക്കള്‍ക്കിടയില്‍ സ്‌നേഹം വര്‍ധിക്കും. 





Read More