PHOTOS

Vegetarian Proteins: ശരീരഭാരം കുറയ്ക്കാൻ മികച്ച വെജിറ്റേറിയൻ പ്രോട്ടീനുകൾ

യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ, വിത്തുകൾ, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ, ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളുടെ അള...

Advertisement
1/4

ഹെംപ് സീഡ്: ഹെംപ് സീഡ് പ്രോട്ടീന്റെ പൂർണ്ണമായ ഉറവിടമാണ്, അതായത് അവ എല്ലാ അവശ്യ അമിനോ ആസിഡുകളും നൽകുന്നു. എല്ലാ പ്രോട്ടീനുകളുടെയും നിർമ്മാണ ബ്ലോക്കുകളാണ് അമിനോ ആസിഡുകൾ.

2/4

പാൽ ഉത്പന്നങ്ങൾ: പാൽ ഉത്പന്നങ്ങൾ കാര്‍ബോഹൈഡ്രേറ്റ്സ്, പ്രോട്ടീന്‍ എന്നിവയുടെ മികച്ച സംയോജനമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. പാലിലെ കൊഴുപ്പ് ആരോഗ്യകരമല്ല. കലോറി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ചിലർക്ക് പാൽ ഉത്പന്നങ്ങൾ അലർജിക്കും കാരണമാകാറുണ്ട്. ഇക്കാര്യവും പരി​ഗണിച്ച് വേണം ഭക്ഷണത്തിൽ പാൽ ഉത്പന്നങ്ങൾ ചേർക്കേണ്ടത്.

3/4

നട്സ്: താരതമ്യേന കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ സസ്യാധിഷ്ഠിത പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് നട്സ്. ബദാം ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ നട്സുകളിൽ ഒന്നാണ്.

4/4

പയറുവർ​ഗങ്ങൾ: കുറഞ്ഞ കാർബ് അല്ലെങ്കിൽ കെറ്റോജെനിക് ഡയറ്റ് പിന്തുടരുന്നവർക്ക് പയറുവർ​ഗത്തിൽപ്പെട്ട ഭക്ഷണങ്ങളും ബീൻസ് ഉൾപ്പെടെയുള്ളവയെയും ഉൾക്കൊള്ളാൻ സാധിക്കില്ല. എന്നാൽ എല്ലാ കാർബോഹൈഡ്രേറ്റുകളും രക്തത്തിൽ ആഗിരണം ചെയ്യപ്പെടുന്നില്ല. അവ പ്രിബയോട്ടിക് നാരുകളുടെ ഉറവിടമാണ്.





Read More