PHOTOS

PT Thomas : അന്നും ഇന്നും പിടി തോമസ്; മുൻ നെതർലാൻഡ്സ് അംബാസഡർ വേണു രാജാമണി പങ്ക് വെച്ച ചിത്രങ്ങൾ

Advertisement
1/5

അന്തരിച്ച തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ പിടി തോമസിന്റെ (PT Thomas) ചിത്രങ്ങൾ പങ്ക് വെച്ച് മുൻ നെതർലാൻഡ്സ് അംബാസഡർ വേണു രാജാമണി. പിടി തോമസിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. പ്രിയ സുഹൃത്ത് പി. ടി തോമസ് വിട വാങ്ങിയിരിക്കുകയാണ്. 

"മഹാരാജാസ് കോളേജ് കാലം മുതൽ ഏകദേശം നാല് പതിറ്റാണ്ടുകളായി ഞങ്ങൾ അടുത്ത സുഹൃത്തുക്കളായിരുന്നു. ഡിസംബർ 6 ന് അദ്ദേഹത്തെ വെല്ലൂരിലെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനും ആയിരുന്നു അദ്ദേഹം. എനിക്കും എന്റെ കുടുംബത്തിനും, ഞങ്ങൾ സുഹൃത്തുക്കൾക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു." വെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

2/5
3/5
4/5
5/5




Read More